Connect with us

National

ബീഹാറില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു

നിരവധി പേര്‍ പാലത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി

Published

|

Last Updated

പാട്‌ന | ബീഹാറില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. നിരവധി പേര്‍ പാലത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിട്ടുണ്ട്.

കോശി നദിയില്‍ നിര്‍മാണത്തിലിരുന്ന പാലത്തിന്റെ സ്‌ളാബ് തകര്‍ന്ന് വീണ് വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

---- facebook comment plugin here -----

Latest