Kerala
റാന്നിയില്‍ കെ എസ് ആര്‍ ടി സി ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു

പത്തനംതിട്ട | പത്തനംതിട്ട റാന്നി ചെല്ലക്കാട്ട് കെ എസ് ആര്‍ ടി സി ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കാര്‍ യാത്രികനായ റാന്നി വയലത്തല സ്വദേശി ഫിലിപ്പാണ് മരിച്ചത്. പുനലൂര്‍- മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്.
കുമളിയിലേക്ക് പോകുന്ന കെ എസ് ആര്‍ ടി സി സൂപ്പര്‍ ഫാസ്റ്റ് ബസും കാറുമാണ് കൂട്ടിയിടിച്ചത്. ഫിലിപ്പ് ഒറ്റക്കായിരുന്നു കാറിലുണ്ടായിരുന്നത്. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. നാട്ടുകാര്‍ കാര്‍ വെട്ടിപ്പൊളിച്ചാണ് ഫിലിപ്പിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.
---- facebook comment plugin here -----