cholera
കോഴിക്കോട് ഒരാള്‍ക്ക് കോളറ സ്ഥിരീകരിച്ചു
ചെന്നൈയില്‍ നിന്ന് നാട്ടിലെത്തിയ 37കാരന് കോളറ സ്ഥിരീകരിച്ചു
കോഴിക്കോട് | ചെന്നൈയില്‍ നിന്ന് നാട്ടിലെത്തിയ 37കാരന് കോളറ സ്ഥിരീകരിച്ചു. കഴിഞ്ഞയാഴ്ചയാണ് ഇയാള്‍ ചെന്നൈയില്‍ നിന്നെത്തിയത്. അസുഖത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കൊളറയാണെന്ന് വ്യക്തമായത്. കഴിഞ്ഞ രണ്ട് മാസമായി വയറിളക്ക രോഗങ്ങള്‍ ഇയാള്‍ക്കുണ്ടെന്ന് അറിയിച്ചു. എന്നാല്‍, ഇപ്പോള്‍ അസുഖം ബാധിച്ചത് നാട്ടില്‍ നിന്നാവാന്‍ വഴിയില്ലെന്നാണ് അധികൃതര്‍ അറിയിച്ചത്.
ഇയാള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തകരമാണ്. കോര്‍പ്പറേഷന്‍ പരിധിയില്‍ താമസിക്കുന്ന ഇയാള്‍ ഭാര്യയുടെ ജോലി സംബന്ധമായ കാര്യങ്ങള്‍ക്കാണ് ചെന്നൈ സന്ദര്‍ശിച്ചത്. ഇവരുടെ വീടിന് സമീപത്തെ കിണറുകളില്‍ നിന്ന് പരിശോധനക്കായി സാംപിള്‍ സ്വീകരിച്ചിട്ടുണ്ട്.
---- facebook comment plugin here -----