Kerala
വയനാട് അട്ടമലയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു; ഒരാഴ്ചക്കിടെ നാലാമത്തെ മരണം
അധികം ജനവാസമില്ലാത്ത മുണ്ടക്കൈ ചൂരല്‍മല പ്രദേശത്തിന് സമീപമാണ് അട്ടമല.
![](https://assets.sirajlive.com/2025/02/waya.gif)
അട്ടമല | സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.വയനാട് അട്ടമല സ്വദേശി ബാലനാണ് കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്. അധികം ജനവാസമില്ലാത്ത മുണ്ടക്കൈ ചൂരല്‍മല പ്രദേശത്തിന് സമീപമാണ് അട്ടമല.എസ്റ്റേറ്റ് മേഖലയായ പ്രദേശത്ത് കാട്ടാനയും പുലിയും ഇറങ്ങുന്നത് പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഒരാഴ്ചക്കിടെ നാല് ജീവനുകളാണ് സംസ്ഥാനത്ത് കാട്ടാനാക്രമണത്തില്‍ നഷ്ടമായത്. ഇന്നലെ വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ നീലഗിരി ജില്ലയിലെ മെഴുകന്‍മൂല ഉന്നതിയില്‍ താമസിക്കുന്ന മാനു എന്ന യുവാവ് കൊല്ലപ്പെട്ടിരുന്നു. ആനയുടെ കൊമ്പ് ശരീരത്തിലാഴ്ന്ന് ആന്തരികാവയവങ്ങള്‍ പുറത്തുവന്നനിലയിലായിരുന്നു മൃതദേഹം.ഇതിനുപിന്നാലെയാണ് വയനാട്ടില്‍ 27കാരാനായ ബാലനും കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്.