Connect with us

Techno

വൺ പ്ലസ്‌ 13 ഈ മാസം 31ന്‌; ചൈനയിൽ നേരത്തേ

ഏറ്റവും പുതിയ സാങ്കേതികവിദ്യകളുമായാണ്‌ വൺ പ്ലസ്‌ 13 വരുന്നത്‌

Published

|

Last Updated

ചൈനീസ്‌ ഫോൺ നിർമാതാക്കളായ വൺ പ്ലസിൻ്റെ ഏറ്റവും പുതിയ മോഡലായ വൺ പ്ലസ്‌ 13 ഈ മാസം 31ന്‌ ചൈനയിൽ ഔദ്യോഗികമായി പുറത്തിറക്കും. ഇന്ത്യൻ സമയം വൈകിട്ട്‌ നാലുമണിക്കാണ്‌ ലോഞ്ചിംഗ്. 2023ൽ പുറത്തിറങ്ങിയ വൺ പ്ലസ്‌ 12-ൻ്റെ പിൻഗാമിയാണ് ഫോൺ വരുന്നത്‌. എന്നാൽ ഔദ്യോഗികമായി പുറത്തിറങ്ങുംമുമ്പേ ചൈനയിലെ ഗെയിമർമാർക്കിടയിൽ ഫോൺ എത്തിയെന്ന്‌ റിപ്പോർട്ടുണ്ട്‌. ഇതിൻ്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്‌.

ഏറ്റവും പുതിയ സാങ്കേതികവിദ്യകളുമായാണ്‌ വൺ പ്ലസ്‌ 13 വരുന്നത്‌. 6.82-ഇഞ്ച് 2K 10-ബിറ്റ് LTPO BOE X2 മൈക്രോ ക്വാഡ് കർവ്ഡ് OLED സ്‌ക്രീനും 120Hz റീഫ്രഷ്‌ നിരക്കും ഫോണിന്‌ ഉണ്ടായിരിക്കും. കൂടാതെ, ലോക്കൽ റീഫ്രഷ്‌ റേറ്റ്‌ ഫീച്ചറും പ്രത്യേകതയാണ്‌. 24GB വരെ റാമും 1TB വരെ ഓൺബോർഡ് സ്റ്റോറേജുമായി ജോടിയാക്കിയ ഫോണിൽ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റ് ആണ്‌ ഉപയോഗിക്കുന്നത്‌.

50-മെഗാപിക്‌സൽ Sony LYT-808 പ്രൈമറി സെൻസർ, 50-മെഗാപിക്‌സൽ അൾട്രാ-വൈഡ് ആംഗിൾ യൂണിറ്റ്, 3x ഒപ്റ്റിക്കൽ സൂം, 50-മെഗാപിക്‌സൽ പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ് എന്നിവയുള്ള ട്രിപ്പിൾ റിയർ ക്യാമറയാണ്‌ നൽകുന്നത്‌.

നീല, കറുപ്പ്, വെളുപ്പ് എന്നീ മൂന്ന് നിറങ്ങളിൽ ഹാൻഡ്‌സെറ്റ് വരുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്‌. 6000mAh ബാറ്ററിയാണ്‌ കരുത്ത് പകരുന്നത്.