Kerala
നിയമസഭയില്‍ മത്സരിക്കാനുള്ള താല്‍പര്യം പറയേണ്ടത് പത്രക്കാരോടും ജനങ്ങളോടുമല്ല; തരൂരിനെതിരെ ആഞ്ഞടിച്ച് എം എം ഹസന്‍
സ്വന്തം നിലയില്‍ ഇത്തരം തീരുമാനം പ്രഖ്യാപിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും ഹസന്‍

തിരുവനന്തപുരം | നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന സൂചന നല്‍കിയ ശശി തരൂരിനെതിരെ വിമര്‍ശവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം എം ഹസന്‍. നിയമസഭയിലേക്ക് മത്സരിക്കാന്‍ താല്പര്യം ഉണ്ടെങ്കില്‍ ശശി തരൂര്‍ അക്കാര്യം പറയേണ്ടത് പാര്‍ട്ടി നേതൃത്വത്തോടാണെന്നും പത്രക്കാരോടും ജനങ്ങളോടുമല്ലെന്നുമാണ്് ഹസന്റെ വിമര്‍ശനം. സ്വന്തം നിലയില്‍ ഇത്തരം തീരുമാനം പ്രഖ്യാപിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും ഹസന്‍ ഒരു സ്വകാര്യ വാര്‍ത്താ ചാനലിനോട് പറഞ്ഞു
സംഘടനാ ചട്ടക്കൂടില്‍ നിന്ന് പ്രവര്‍ത്തിക്കുമ്പോഴേ പാര്‍ട്ടിക്കും മുന്നണിക്കും ഗുണം ചെയ്യൂ എന്ന കാര്യം മനസിലാക്കണം. സമുദായ സംഘടനാ നേതാക്കളെ ശശി തരൂര്‍ അങ്ങോട്ട് ചെന്ന് കാണുകയാണ് ചെയ്യുന്നത്. അപ്പോഴാണ് അവര്‍ സംസാരിക്കുന്നത്. അതിലൊന്നും ഒരു പുതുമയും ഇല്ല- ഹസന്‍ പറഞ്ഞു
നിയമസഭയിലേക്ക് മത്സരിക്കാന്‍ താല്പര്യം ഉണ്ടെന്ന തരത്തില്‍ തരൂര്‍ ഇന്നലെ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു എം എം ഹസന്‍