National
രാജ്യത്ത് ഹൈക്കോടതികളില്‍ മൂന്നിലൊന്ന് ജഡ്ജിമാരുടെ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നു; കേന്ദ്രം പാര്‍ലമെന്റില്‍
ആകെയുള്ള 1108 ജഡ്ജിമാരുടെ തസ്തികകളില്‍ 333 എണ്ണം ഒഴിഞ്ഞു കിടക്കുകയാണ്
ന്യൂഡല്‍ഹി| രാജ്യത്തെ ഹൈക്കോടതികളില്‍ ജഡ്ജിമാരുടെ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണെന്ന് കേന്ദ്രം പാര്‍ലമെന്റില്‍. നിലവില്‍ മൂന്നിലൊന്ന് ജഡ്ജിമാരുടെ തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്.
ആകെയുള്ള 1108 ജഡ്ജിമാരുടെ തസ്തികകളില്‍ 333 എണ്ണം ഒഴിഞ്ഞു കിടക്കുകയാണെന്ന് ജോണ്‍ ബ്രിട്ടാസ് എംപിക്ക് നല്‍കിയ മറുപടിയിലാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്. 138 ഹൈക്കോടതി ജഡ്ജിമാരുടെ നിയമന ശുപാര്‍ശകള്‍ വിവിധ സര്‍ക്കാറുകളുടെ പരിഗണനയിലാണ്.
കേന്ദ്ര സര്‍ക്കാറിന്റെയും വിവിധ ഹൈക്കോടതി കൊളീജിയങ്ങളുടെയും കുറ്റകരമായ അനാസ്ഥയാണിതെന്ന് ജോണ്‍ ബ്രിട്ടാസ് എംപി വ്യക്തമാക്കി.
---- facebook comment plugin here -----