Afghanistan crisis
അഫ്ഗാന്‍ താലിബാന്‍ പിടിച്ചടക്കിയിട്ട് ഒരാഴ്ച; ലോകരാജ്യങ്ങള്‍ ഒഴിപ്പിച്ചത് മുപ്പതിനായിരത്തോളം പേരെ മാത്രം
15,000 അമേരിക്കക്കാരടക്കം 50,000 മുതല്‍ 60,000 പേരെ യു എസിന് ഒഴിപ്പിക്കേണ്ടതായിട്ടുണ്ട്.

കാബൂള്‍ | അഫ്ഗാനിസ്ഥാന്‍ തലസ്ഥാനം പിടിച്ചെടുത്ത് താലിബാന്‍ ഭരണമാറ്റം പ്രഖ്യാപിച്ചിട്ട് ഒരാഴ്ച പിന്നിട്ടു. ഇതുവരെ ലോകരാജ്യങ്ങള്‍ ഒഴിപ്പിച്ചത് 28,000 പേരെ മാത്രമാണ്. പതിനായിരക്കണക്കിന് പേരാണ് അഫ്ഗാന്‍ വിടാന്‍ കാത്തിരിക്കുന്നത്.
2,500 അമേരിക്കക്കാരടക്കം 17,000 പേരെയാണ് ബൈഡന്‍ ഭരണകൂടം ഒഴിപ്പിച്ചത്. 15,000 അമേരിക്കക്കാരടക്കം 50,000 മുതല്‍ 60,000 പേരെ യു എസിന് ഒഴിപ്പിക്കേണ്ടതായിട്ടുണ്ട്. അഫ്ഗാനില്‍ അമേരിക്കക്ക് വേണ്ടി പ്രവര്‍ത്തിച്ച ഇവരെയും സുരക്ഷിതമായി ഒഴിപ്പിക്കുമെന്ന് ബൈഡന്‍ ഭരണകൂടം അറിയിച്ചിട്ടുണ്ട്. കാബൂള്‍ വിമാനത്താവളത്തില്‍ മാത്രം 5,800 യു എസ് സൈനികര്‍ സുരക്ഷാ ചുമതലയിലുണ്ട്. ആഗസ്റ്റ് 31നകം ഒഴിപ്പിക്കല്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്നാണ് വൈറ്റ്ഹൗസിന്റെ അവകാശവാദം.
ഇന്ത്യ ഇതുവരെ 552 പേരെ അഫ്ഗാനില്‍ നിന്ന് സുരക്ഷിതമായി രാജ്യത്തെത്തിച്ചിട്ടുണ്ട്. യു കെ 3,821, ജര്‍മനി 2,000, പാക്കിസ്ഥാന്‍ 1,100, ഇറ്റലി 1,000, തുര്‍ക്കി 583, ഫ്രാന്‍സ് 570 എന്നിങ്ങനെയാണ് മറ്റ് പ്രധാന രാജ്യങ്ങള്‍ ഒഴിപ്പിച്ച കണക്ക്.