Connect with us

Petrole price

തെറ്റായ റെക്കോര്‍ഡുകള്‍ മറികടക്കുന്നതിന് ഉത്തരവാദി ഒരാളാണ്; ഇന്ധന വില വര്‍ധനയില്‍ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രിയുടെ പേര് പരാമര്‍ശിക്കാതെയാണ് വിമര്‍ശനം

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ധന വില വര്‍ധനയില്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയുടെ പേര് പരാമര്‍ശിക്കാതെയാണ് വിമര്‍ശനം. തെറ്റായ എല്ലാ റെക്കോര്‍ഡുകളും മറികടക്കുന്നതിന് ഉത്തരവാദി ഒരാളാണെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

റെക്കോര്‍ഡുകള്‍ മറികടക്കുന്ന നാണയപ്പെരുപ്പത്തിന് കാരണം പെട്രോള്‍ വില വര്‍ധനയാണ്. റെക്കോര്‍ഡുകള്‍ മറികടക്കുന്ന പെട്രോള്‍ വിലകള്‍ക്ക് ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനാണ്. എല്ലാ തെറ്റായ റെക്കോര്‍ഡുകള്‍ മറികടക്കുന്നതിനും ഒരാള്‍ മാത്രമാണ് ഉത്തരവാദിയെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ഡല്‍ഹിയിലെ പെട്രോള്‍, ഡീസല്‍ വില പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.

Latest