Connect with us

Kerala

ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒരു വയസ്സുകാരിക്ക് ദാരുണാന്ത്യം

വീട്ടിലെ ബാത്റൂമിൽ ബക്കറ്റിലെ വെള്ളത്തിൽ വീണുകിടന്ന നിലയിൽ കണ്ടെത്തുകയായിരുന്നു

Published

|

Last Updated

മലപ്പുറം | കോട്ടക്കലിൽ ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒരു വയസ്സുകാരിക്ക് ദാരുണാന്ത്യം. എടരിക്കോട് പെരുമണ്ണ കുന്നായ വീട്ടിൽ നൗഫലിന്റെ മകൾ ഹൈറ മറിയം ആണ് മരിച്ചത്.

വീട്ടിലെ ബാത്റൂമിൽ ബക്കറ്റിലെ വെള്ളത്തിൽ വീണുകിടന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.