Connect with us

Business

വണ്‍പ്ലസ് 10 പ്രോ 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയിലെത്തി; വില്‍പ്പന ഏപ്രില്‍ 5ന്

ഡിവൈസിന് ഇന്ത്യയില്‍ 66,999 രൂപ മുതലാണ് വില.

Published

|

Last Updated

ന്യൂഡല്‍ഹി| വണ്‍പ്ലസ് 10 പ്രോ 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തി. വണ്‍പ്ലസിന്റെ ഈ പുതിയ ഡിവൈസിന് ഇന്ത്യയില്‍ 66,999 രൂപ മുതലാണ് വില. സ്മാര്‍ട്ട്‌ഫോണിന്റെ വില്‍പ്പന ഏപ്രില്‍ 5 ന് ആരംഭിക്കും. മികച്ച പ്രൊസസര്‍, മികച്ച കാമറ സെറ്റപ്പ്, വലിയ ബാറ്ററി എന്നിങ്ങനെയുള്ള സവിശേഷതകളെല്ലാം ഈ ഡിവൈസിലുണ്ട്. വണ്‍പ്ലസ് 10 പ്രോ 5ജി സ്മാര്‍ട്ട്‌ഫോണില്‍ മാറ്റ് ഫിനിഷുള്ള ഗ്ലാസും 3ഡി നാനോക്രിസ്റ്റലിന്‍ സെറാമിക് ലെന്‍സ് കവറുമാണുള്ളത്. മെറ്റല്‍ മിഡില്‍ ഫ്രെയിം 3ഡി നാനോക്രിസ്റ്റലിന്‍ സെറാമിക് ഉപയോഗിച്ചാണ് നല്‍കിയിരിക്കുന്നത്. ഡിവൈസില്‍ ഒരു എക്‌സ്-ആക്‌സിസ് ലീനിയര്‍ മോട്ടോറും ഉണ്ട്. 6.7 ഇഞ്ച് ക്യുഎച്ച്ഡി+ ഇ4 അമോലെഡ് കര്‍വ്ഡ് സ്‌ക്രീനാണ് സ്മാര്‍ട്ട്‌ഫോണില്‍ വണ്‍പ്ലസ് നല്‍കിയിട്ടുള്ളത്.

5000എംഎഎച്ച് ബാറ്ററിയുള്ള ഡിവൈസില്‍ ബാറ്ററി വേഗത്തില്‍ ചാര്‍ജ് ചെയ്യാനായി 80ഡബ്ല്യു സൂപ്പര്‍ വൂക്ക് ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്. 32 മിനിറ്റിനുള്ളില്‍ സ്മാര്‍ട്ട്ഫോണ്‍ 100 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ ഈ ഫാസ്റ്റ് ചാര്‍ജിങിന് സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വണ്‍പ്ലസ് 10 പ്രോ 5ജി സ്മാര്‍ട്ട്‌ഫോണ്‍ വോള്‍കാനിക് ബ്ലാക്ക്, എമറാള്‍ഡ് ഫോറസ്റ്റ് നിറങ്ങളിലാണ് ലഭ്യമാകുന്നത്. ഡിവൈസിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള എന്‍ട്രി ലെവല്‍ വേരിയന്റിന് 66,999 രൂപയാണ് വില. 12 ജിബി റാമും 256 ജിബി സ്റ്റോറേജുള്ള ഹൈഎന്‍ഡ് വേരിയന്റിന് 71,999 രൂപ വിലയുണ്ട്. ആമസോണ്‍, വണ്‍പ്ലസ്.ഇന്‍ എന്നിവയില്‍ നിന്നും ഏപ്രില്‍ 5 മുതല്‍ ഡിവൈസ് വാങ്ങാം. നിരവധി ലോഞ്ച് ഓഫറുകളും ഈ ഡിവൈസ് വാങ്ങുന്നവര്‍ക്ക് ലഭിക്കും.

എസ്ബിഐ കാര്‍ഡ് ഉപയോഗിച്ച് വണ്‍പ്ലസിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നവര്‍ക്കും ഇഎംഐ പേയ്മെന്റ് ഓപ്ഷന്‍ തിരഞ്ഞെടുക്കുന്നവര്‍ക്കും 4,500 രൂപ കിഴിവ് ലഭിക്കും. ഇത് കൂടാതെ ഒമ്പത് മാസത്തെ നോ-കോസ്റ്റ് ഇഎംഐ പേയ്മെന്റ് ഓപ്ഷനും ലഭിക്കും. ഇതുകൂടാതെ ഉപഭോക്താക്കള്‍ക്ക് ആന്‍ഡ്രോയിഡ്, ഐഒഎസ് ഡിവൈസുകള്‍ എക്‌സ്‌ചേഞ്ച് ചെയ്താല്‍ 5000 രൂപയുടെ അധിക എക്സ്ചേഞ്ച് ബോണസും ലഭിക്കും. ഓരോ ഡിവൈസിന്റെയും എക്‌സ്‌ചേഞ്ച് മൂല്യത്തിന് അനുസരിച്ചായിരിക്കും ഈ എക്‌സ്‌ചേഞ്ച് ബോണസ് ലഭിക്കുക.

വണ്‍പ്ലസ് 10 പ്രോ 5ജി വാങ്ങാന്‍ വണ്‍പ്ലസ്.ഇന്‍, വണ്‍പ്ലസ് സ്റ്റോര്‍ എന്നിവയില്‍ അമേരിക്കന്‍ എക്‌സ്പ്രസ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ 10 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. തിരഞ്ഞെടുത്ത ജിയോ പ്രീപെയ്ഡ് പ്ലാന്‍ വരിക്കാര്‍ക്ക് വണ്‍പ്ലസ് 10 പ്രോ 5ജി വാങ്ങുമ്പോള്‍ 7,200 രൂപയുടെ ആനുകൂല്യങ്ങള്‍ ലഭിക്കും. ഡിവൈസ് വാങ്ങുമ്പോള്‍ റെഡ് കേബിള്‍ ലൈഫ് പ്ലാന്‍ 1,999 രൂപയ്ക്ക് ലഭിക്കും.

 

 

---- facebook comment plugin here -----

Latest