Connect with us

Business

വണ്‍പ്ലസ് 10 പ്രോ ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചു

വണ്‍പ്ലസ് സ്റ്റോറിലും ആമസോണിലും ഫോണ്‍ ലഭ്യമാണ്.

Published

|

Last Updated

ന്യൂഡല്‍ഹി| കഴിഞ്ഞ ദിവസമാണ് വണ്‍പ്ലസ് 10 പ്രോ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇന്ന് ഈ ഡിവൈസിന്റെ വില്‍പനയും ആരംഭിച്ചു. വണ്‍പ്ലസ് 10 പ്രോയ്‌ക്കൊപ്പം വണ്‍പ്ലസ് ബുള്ളറ്റ്‌സ് വയര്‍ലെസ് ഇസെഡ്2 നെക്ക്ബാന്‍ഡ് ശൈലിയിലുള്ള വയര്‍ലെസ് ഇയര്‍ബഡുകളും അവതരിപ്പിച്ചിരുന്നു. വണ്‍പ്ലസ് 10 പ്രോയ്ക്ക് 6.7 ഇഞ്ച് ക്യുഎച്ച്ഡി+ ഫ്‌ലൂയിഡ് അമോലെഡ് ഡിസ്പ്ലേയാണുള്ളത്. ഫോണിന് കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് സ്‌ക്രീന്‍ പരിരക്ഷ ഉണ്ടായിരിക്കും. സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 1 എസ്ഒസി കൊണ്ടാണ് ഡിവൈസ് സജ്ജീകരിച്ചിരിക്കുന്നത്. പിന്നില്‍ 48 മെഗാപിക്സല്‍ ട്രിപ്പിള്‍ റിയര്‍ കാമറ സജ്ജീകരണമുണ്ട്. കൂടാതെ, 32 മെഗാപിക്‌സല്‍ സെല്‍ഫി കാമറയും സജ്ജീകരിച്ചിരിക്കുന്നു. 80ഡബ്ല്യു സൂപ്പര്‍ വൂക്ക് വയര്‍ഡ് ചാര്‍ജിംഗും 50ഡബ്ല്യു എയര്‍ വൂക്ക് വയര്‍ലെസ് ചാര്‍ജിംഗും പിന്തുണയ്ക്കുന്ന 5,000എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാര്‍ട്ട്‌ഫോണിന്റെ സവിശേഷത.

വണ്‍പ്ലസ് 10 പ്രോയുടെ 8 ജിബി റാം + 128 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജ് വേരിയന്റിന് 66,999 രൂപയാണ് വില. 12 ജിബി റാം + 256 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജിന്റെ വില 71,999 രൂപയുമാണ്. ഈ മുന്‍നിര വണ്‍പ്ലസ് ഹാന്‍ഡ്സെറ്റ് എമറാള്‍ഡ് ഫോറസ്റ്റ്, വോള്‍കാനിക് ബ്ലാക്ക് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. വണ്‍പ്ലസ് സ്റ്റോറില്‍ നിന്നും ആമസോണില്‍ നിന്നും ഫോണ്‍ വാങ്ങാന്‍ സാധിക്കും.

 

 

---- facebook comment plugin here -----

Latest