Techno
വണ്‍ പ്ലസ് 13 അടുത്തമാസം എത്തിയേക്കും
ഏറ്റവും അത്യാധുനിക പ്രോസസറുമായി എത്തുന്ന പുതിയ മോഡല്‍ 2024-ല്‍ പുറത്തിറങ്ങിയ മറ്റെല്ലാ സ്മാര്‍ട്ട്ഫോണുകളെയും പിന്നിലാക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ
ചൈനീസ് കമ്പനിയായ വണ്‍ പ്ലസിന്റെ ഏറ്റവും പുതിയ മോഡലായ വണ്‍ പ്ലസ് 13 ഒക്ടോബറില്‍ ചൈനയില്‍ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ചൈനീസ് മൈക്രോബ്ലോഗിംഗ് വെബ്സൈറ്റായ വെയ്ബോയിലാണ് വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. വണ്‍ പ്ലസ് 12 കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ചതിനുശേഷം 13 എത്താന്‍ വൈകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പറഞ്ഞതിലും നേരത്തേ വണ്‍ പ്ലസ് 13 എത്തുമെന്നാണ് പുറത്തുവരുന്ന വിവരം.
ഒക്ടോബറില്‍ നടക്കുന്ന വാര്‍ഷിക സ്നാപ്ഡ്രാഗണ്‍ ഉച്ചകോടിയില്‍ അനാച്ഛാദനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന ക്വാല്‍കോമിന്റെ സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 4 ചിപ്സെറ്റാണ് വണ്‍ പ്ലസ് 13 മോഡലില്‍ ഉണ്ടാകുക. ഇതുകാരണം മൊബൈല്‍ പ്രേമികള്‍ കാത്തിരിക്കുന്ന മോഡലാണ് വണ്‍ പ്ലസ് 13.
ഏറ്റവും അത്യാധുനിക പ്രോസസറുമായി എത്തുന്ന പുതിയ മോഡല്‍ 2024-ല്‍ പുറത്തിറങ്ങിയ മറ്റെല്ലാ സ്മാര്‍ട്ട്ഫോണുകളെയും പിന്നിലാക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. അള്‍ട്രാസോണിക് ഫിംഗര്‍പ്രിന്റ് സ്‌കാനറിനൊപ്പം വണ്‍ പ്ലസ് 13-ല്‍ 2K LTPO OLED സ്‌ക്രീന്‍ ഉണ്ടായിരിക്കുമെന്നും സൂചനയുണ്ട്.