Connect with us

Techno

വണ്‍പ്ലസിന്റെ ഫോള്‍ഡബിള്‍ ഫോണ്‍ ഉടന്‍ എത്തും

ഈ വര്‍ഷം ഓഗസ്റ്റില്‍ വണ്‍പ്ലസിന്റെ ഫോള്‍ഡബിള്‍ ഫോണ്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Published

|

Last Updated

ന്യൂഡല്‍ഹി| സാസംങിന് പിന്നാലെ ഫോള്‍ഡബിള്‍ ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങി വണ്‍ പ്ലസ്. ഈ വര്‍ഷം ഓഗസ്റ്റില്‍ വണ്‍പ്ലസിന്റെ ഫോള്‍ഡബിള്‍ ഫോണ്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഔദ്യോഗിക തിയതിയും ഫോണിന്റെ പേരും വണ്‍പ്ലസ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

ഓഗസ്റ്റ് 29ന് വണ്‍പ്ലസിന്റെ ഫോള്‍ഡബിള്‍ ഫോണ്‍ പുറത്തിറക്കുമെന്ന് ചില സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സെപ്തംബര്‍ മാസത്തോടെ വില്‍പന ആരംഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വണ്‍പ്ലസിന്റെ 12 സീരീസ് പുറത്തിറങ്ങുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ചൈനയിലായിരിക്കും ഫോണ്‍ ആദ്യമെത്തുക. ഇതിന് ശേഷം മാത്രമാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള മാറ്റു രാജ്യങ്ങളില്‍ ഫോണ്‍ എത്തുക.

 

 

 

Latest