National
വണ്‍പ്ലസ് നോര്‍ഡ് സിഇ2 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഉടന്‍ ഇന്ത്യയിലെത്തും
സ്മാര്‍ട്ട്‌ഫോണ്‍ ഫെബ്രുവരി 17ന് രാജ്യത്ത് അവതരിപ്പിക്കും.
ന്യൂഡല്‍ഹി| വണ്‍പ്ലസ് നോര്‍ഡ് സിഇ2 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഫെബ്രുവരി 17ന് രാജ്യത്ത് അവതരിപ്പിക്കും. വണ്‍പ്ലസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് കമ്പനി അവതരണ തീയതി പ്രഖ്യാപിച്ചത്. വളരെ കുറച്ച് കാലം കൊണ്ട് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഇടംപിടിച്ച സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡാണ് വണ്‍പ്ലസ്. വണ്‍പ്ലസിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണിനായി ആരാധകര്‍ കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകളായി. ലോഞ്ച് തീയതി സ്ഥിരീകരിച്ചതിനൊപ്പം പുതിയ വണ്‍പ്ലസ് നോര്‍ഡ് സിഇ2 5ജിയെക്കുറിച്ചുള്ള ടീസര്‍ വീഡിയോയും കമ്പനി പുറത്ത് വിട്ടു. ഫ്രണ്ട് ഫേസിങ് കാമറ സെന്‍സര്‍ സ്ഥാപിക്കുന്നതിന് വണ്‍പ്ലസ് നോര്‍ഡ് സിഇ2 5ജി സ്മാര്‍ട്ട്‌ഫോണ്‍ സ്‌ക്രീനിന്റെ ഇടത് മൂലയില്‍ ഒരു പഞ്ച് ഹോള്‍ കട്ട് ഔട്ട് ഉള്ളതായി ടീസര്‍ വീഡിയോയില്‍ വ്യക്തമാണ്.
ഏറ്റവും പുതിയതായി പുറത്ത് വന്ന വീഡിയോയില്‍ വണ്‍പ്ലസ് നോര്‍ഡ് സിഇ2 5ജി സ്മാര്‍ട്ട്‌ഫോണിലെ 65 വാട്ട് സൂപ്പര്‍ വൂക് സി ടൈപ്പ് ചാര്‍ജറും 1 ടിബി വരെയുള്ള മെമ്മറി കാര്‍ഡ് ഉപയോഗിക്കാവുന്ന സ്ലോട്ടും എടുത്ത് കാണിച്ചിരിക്കുന്നു. വണ്‍ പ്ലസിന്റെ നോര്‍ഡ് സിഇ 5ജിയുടെ പിന്‍ഗാമിയായാണ് നോര്‍ഡ് സിഇ2 5ജി സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ എത്തുന്നത്. 6.4 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ വണ്‍പ്ലസ് നോര്‍ഡ് സിഇ2 5ജി ഫീച്ചര്‍ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. മീഡിയടെക് ഡൈമെന്‍സിറ്റി 900 പ്രൊസസറിന്റെ കരുത്തിലാകും വണ്‍പ്ലസ് നോര്‍ഡ് സിഇ2 5ജി സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുക. 8 ജിബി വരെയുള്ള റാമും 256 ജിബി വരെ ഓണ്‍ബോര്‍ഡ് സ്റ്റോറേജും വണ്‍പ്ലസ് നോര്‍ഡ് സിഇ 2 5ജിയില്‍ പ്രതീക്ഷിക്കുന്നുണ്ട്. 4,500 എംഎഎച്ച് ഡ്യുവല്‍ സെല്‍ ബാറ്ററിയാണ് വണ്‍പ്ലസ് നോര്‍ഡ് സിഇ2 5ജി സ്മാര്‍ട്ട്‌ഫോണില്‍ പ്രതീക്ഷിക്കുന്നത്. വണ്‍പ്ലസ് നോര്‍ഡ് സിഇ 2 5ജി സ്മാര്‍ട്ട്‌ഫോണിന്റെ ലൈറ്റ് വേര്‍ഷന്‍ പുറത്തിറക്കാനും ബ്രാന്‍ഡ് ആലോചിക്കുന്നുണ്ടെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. വണ്‍പ്ലസ് നോര്‍ഡ് സിഇ2 ലൈറ്റ് 5ജി എന്ന പേരിലായിരിക്കും ഈ ഡിവൈസുകള്‍ വരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.