Connect with us

Techno

വന്‍ വിലക്കിഴിവുമായി വണ്‍പ്ലസ്; ഓഫറുകള്‍ പ്രഖ്യാപിച്ചു

ഓഗസ്റ്റ് 31 വരെയാണ് വണ്‍പ്ലസ് ഇന്‍ഡിപെന്‍ഡന്‍സ് ഡേ സെയില്‍ നടക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസ് ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ചു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് വണ്‍പ്ലസ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഡിസ്‌കൗണ്ടുകള്‍ നല്‍കുന്നത്. ഓഗസ്റ്റ് 31 വരെയാണ് വണ്‍പ്ലസ് ഇന്‍ഡിപെന്‍ഡന്‍സ് ഡേ സെയില്‍ നടക്കുന്നത്. വണ്‍പ്ലസ് 11 5ജി, വണ്‍പ്ലസ് 11ആര്‍, വണ്‍പ്ലസ് പാഡ് എന്നീ ഉത്പന്നങ്ങള്‍ക്കും നോര്‍ഡ് സീരീസിലുള്ള ഉത്പന്നങ്ങള്‍ക്കും കമ്പനി ഓഫറുകള്‍ നല്‍കുന്നുണ്ട്.

വണ്‍കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് വണ്‍പ്ലസ് 11 5ജി, വണ്‍പ്ലസ് 11 5ജി മാര്‍ബിള്‍ ഒഡിസ്സി എഡിഷന്‍ എന്നീ സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങുമ്പോള്‍ 2,000 രൂപയുടെ ഇന്‍സ്റ്റന്റ് ബേങ്ക് ഡിസ്‌കൗണ്ട് ലഭിക്കും. വണ്‍പ്ലസ് 11ആര്‍ 5ജി സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്ന ആളുകള്‍ക്കും വണ്‍പ്ലസ് ഇന്‍ഡിപെന്‍ഡന്‍സ് ഡേ സെയിലിലൂടെ ഓഫറുകളില്‍ ലഭിക്കും. വണ്‍പ്ലസ് ഔദ്യോഗിക വെബ്‌സൈറ്റില്‍ 39,999 രൂപയ്ക്കാണ് വില്‍പ്പന നടത്തുന്നത്. ഐസിഐസിഐ ബേങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍, ഇഎംഐകള്‍, നെറ്റ് ബേങ്കിങ് എന്നിവ ഉപയോഗിച്ച് വണ്‍പ്ലസ് 11ആര്‍ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്ന ആളുകള്‍ക്ക് 1,000 രൂപ കിഴിവ് ലഭിക്കും.

വണ്‍പ്ലസ് 11ആര്‍ 5ജി സ്മാര്‍ട്ട്‌ഫോണ്‍ ആമസോണിലൂടെ വാങ്ങുന്നവര്‍ക്ക് ഇഎംഐ അല്ലാത്ത ഇടപാടുകള്‍ക്ക് എസ്ബിഐ ക്രെഡിറ്റ് കാര്‍ഡുകളില്‍ 10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് ലഭിക്കും. 750 രൂപ വരെ ഡിസ്‌കൗണ്ടാണ് ലഭിക്കുക.

വണ്‍പ്ലസ് നോര്‍ഡ് 3 5ജി സ്മാര്‍ട്ട്‌ഫോണ്‍ ആമസോണിലും വണ്‍പ്ലസ് ഇന്ത്യ വെബ്സൈറ്റിലും 33,999 രൂപയ്ക്ക് ലഭ്യമാണ്. നോര്‍ഡ് സിഇ 3യുടെ ഇന്ത്യയിലെ വില 26,999 രൂപ മുതല്‍ ആരംഭിക്കുന്നു. ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് ഇഎംഐ ഉപയോഗിച്ച് ഫോണ്‍ വങ്ങുമ്പോള്‍ വണ്‍പ്ലസ് സ്റ്റോര്‍, വണ്‍പ്ലസ് എക്‌സ്പീരിയന്‍സ് സ്റ്റോറുകള്‍, ആമസോണ്‍ എന്നിവയില്‍ 1,000 രൂപ തല്‍ക്ഷണ ബേങ്ക് കിഴിവ് ലഭിക്കും. ഓഗസ്റ്റ് 4 മുതല്‍ 18 വരെ വണ്‍പ്ലസ് നോര്‍ഡ് സിഇ3 5ജി സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് 2,000 രൂപയുടെ ആനുകൂല്യവും ലഭിക്കും.

 

 

 

Latest