Connect with us

Ongoing News

പുതിയ ഫോണുമായി വണ്‍പ്ലസ്; വണ്‍പ്ലസ് 11 ആര്‍ 5ജി അടുത്ത മാസം ഏഴിന് ഇന്ത്യയില്‍ അവതരിപ്പിക്കും

വണ്‍പ്ലസ് 11ആര്‍ 5ജിക്ക് 1.5കെ റെസല്യൂഷനോടുകൂടിയ 6.7 ഇഞ്ച് OLED സ്‌ക്രീനാണ് ഉണ്ടാവുക

Published

|

Last Updated

ന്യൂഡൽഹി | പുതിയ വണ്‍ പ്ലസ് 11 ആര്‍ 5ജി സ്മാർട്ട്ഫോൺ ഫെബ്രുവരി 7 ന് ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കും. വരാനിരിക്കുന്ന പ്രീമിയം വണ്‍പ്ലസ് സ്മാര്‍ട്ട്ഫോണ്‍, വണ്‍പ്ലസ് 10ആര്‍ 5ജി യുടെ പിന്‍ഗാമിയായാണ് ഇന്ത്യയിലെത്തുക. ഗ്രേ, ഗാലക്സിക് സില്‍വര്‍ എന്നീ രണ്ട് ഷേഡുകളിലാണ് ഫോണ്‍ വരുന്നത്. 5000എംഎഎച്ച് ബാറ്ററിയാണ് ഇതിന് കരുത്ത് പകരുക.

ഫോണിന്റ ഡിസ്പ്ലേ, ക്യാമറ, ബാറ്ററി എന്നിവയെകുറിച്ചുള്ള വിശദമായ വിവരങ്ങള്‍ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. വണ്‍പ്ലസ് 11ആര്‍ 5ജിക്ക് 1.5കെ റെസല്യൂഷനോടുകൂടിയ 6.7 ഇഞ്ച് OLED സ്‌ക്രീനാണ് ഉണ്ടാവുക. എന്നാല്‍ പുറത്തുവന്നിട്ടുള്ള ചില ഡിസൈന്‍ റെന്‍ഡറുകള്‍ അനുസരിച്ച്, ഫോണിന് മുകളിലും താഴെയുമായി വളരെ നേര്‍ത്ത ബെസലുകളുള്ള വളഞ്ഞ ഡിസ്പ്ലേയുണ്ട്. 16 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയ്ക്ക് മുകളിലെ മധ്യഭാഗത്ത് ഒരു പഞ്ച് ഹോൾ കട്ട്ഔട്ടും കാണാം.

50-മെഗാപിക്‌സല്‍ പ്രധാന ക്യാമറ സെന്‍സര്‍, 8-മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സര്‍, അള്‍ട്രാ-വൈഡ് 2-മെഗാപിക്‌സല്‍ ടെര്‍ഷ്യറി സെന്‍സര്‍ എന്നിവയാണ് ക്യാമറ സജ്ജീകരണങ്ങൾ.

Latest