Connect with us

National

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആര്‍ ജെ ഡിയും ജെ എംഎമ്മും ഒരുമിച്ച് മത്സരിക്കും: തേജസ്വി യാദവ്

ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തേജസ്വി യാദവ് ഇക്കാര്യം അറിയിച്ചത്.

Published

|

Last Updated

റാഞ്ചി|  ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ജനതാദളും (ആര്‍ജെഡി) ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും (ജെഎംഎം) ഒരുമിച്ച് പോരാടുമെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനുമായി അദ്ദേഹത്തിന്റെ വസതിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തേജസ്വി യാദവ് ഇക്കാര്യം അറിയിച്ചത്.

മുഖ്യമന്ത്രി ഹേമന്ത് സോറനെ കണ്ടെന്നും ഭാവിയിലെ വെല്ലുവിളികളെക്കുറിച്ചും വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്തുവെന്നും ആര്‍ജെഡി നേതാവ് തേജസ്വി മാധ്യമങ്ങളോട് പറഞ്ഞു. ഒപ്പം മുന്‍ മുഖ്യമന്ത്രിയായ ഷിബു സോറനെ കണ്ടുവെന്നും അദ്ദേഹം വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും തേജസ്വി യാദവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ബിജെപി വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്നും വോട്ടര്‍മാരെ വിലക്കെടുക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.