Connect with us

Kerala

എം ഡി എം എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍

15 ഗ്രാമോളം തൂക്കം വരുന്ന എം ഡി എം എ ഇവരില്‍ നിന്നും പിടിച്ചെടുത്തു.

Published

|

Last Updated

തിരുവല്ല |  ബെംഗളുരുവില്‍ നിന്നും അടൂരിലേക്ക് പോവുകയായിരുന്ന ഇതര സംസ്ഥാന സര്‍വീസ് ബസ്സില്‍ കടത്തുകയായിരുന്ന എം ഡി എം എയുമായി അടൂര്‍ സ്വദേശികളായ രണ്ട് യുവാക്കള്‍ തിരുവല്ലയില്‍ പോലീസിന്റെ പിടിയിലായി. 15 ഗ്രാമോളം തൂക്കം വരുന്ന എം ഡി എം എ ഇവരില്‍ നിന്നും പിടിച്ചെടുത്തു. ബെംഗളുരു മഡുവാളയില്‍ നിന്നും പുറപ്പെട്ട യാത്ര എന്ന ടൂറിസ്റ്റ് ബസ്സില്‍ സഞ്ചരിച്ചിരുന്ന അടൂര്‍ പഴകുളം വലിയവിളയില്‍ ഫൈസല്‍ മുഹമ്മദ് ( 24 ), അടൂര്‍ പറക്കോട് അണ്ടൂര്‍ തേക്കേതില്‍ റോക്കി റോയി ( 21 ) എന്നിവര്‍ ആണ് 15 ഗ്രാമോളം തൂക്കം വരുന്ന എംഡി എം എയുമായി പിടിയിലായത്.

തിരുവല്ല – ചെങ്ങന്നൂര്‍ റോഡില്‍ മഴുവങ്ങാട്ചിറയ്ക്ക് സമീപം പുളിമൂട്ടില്‍ സില്‍ക്‌സിന് മുമ്പിലായി ഇന്ന് രാവിലെ 9 ഓടെ ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാന്‍സാഫ് സംഘവും തിരുവല്ല പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ആണ്് എം ഡി എം എ പിടികൂടിയത്. പിടിയിലായ ഫൈസല്‍ മുഹമ്മദിന് എതിരെ എം ഡി എം എ , കഞ്ചാവ് കടത്ത് അടക്കമുള്ള ഒട്ടനവധി കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. ഇരുവരുടെയും കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

---- facebook comment plugin here -----

Latest