Connect with us

National

ജോര്‍ജിയയിലെ റിസോര്‍ട്ടില്‍ 12 ഇന്ത്യക്കാര്‍ മരിച്ച നിലയില്‍

കെട്ടിടത്തിലെ രണ്ടാം നിലയിലെ കിടപ്പ് മുറികളിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Published

|

Last Updated

ടിഫ്‌ലിസ് |  ജോര്‍ജിയയിലെ മൗണ്ടന്‍ റിസോര്‍ട്ടായ ഗുദൗറിയിലെ റസ്റ്റോറന്റില്‍ പന്ത്രണ്ട് ഇന്ത്യക്കാരെ മരിച്ച നിലയില്‍ കണ്ടെത്തി.കാര്‍ബണ്‍ മോണോക്‌സൈഡ് എന്ന വിഷപ്പുക ശ്വസിച്ചതാണ് മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മറ്റ് സാധ്യതകളും പരിശോധിക്കുന്നുണ്ടെന്ന്‌പോലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരെല്ലാം റസ്‌റ്റോറന്റ് ജീവനക്കാരാണെന്നാണ് വിവരം.

കെട്ടിടത്തിലെ രണ്ടാം നിലയിലെ കിടപ്പ് മുറികളിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മുറികള്‍ക്ക് സമീപത്തായാണ് ജനറേറ്റര്‍ സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം വൈദ്യുതി നിലച്ചപ്പോള്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു. ഇതില്‍ നിന്നുള്ള വിഷപ്പുകയാണോ മരണ കാരണമെന്ന് വ്യക്തമല്ല.

 

 

Latest