Connect with us

Kerala

പതാകയുയര്‍ന്നു; ഖത്മുല്‍ ബുഖാരി സനദ്ദാന സമ്മേളനത്തിന് തുടക്കം

മര്‍കസ് സ്ഥാപകന്‍ സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി

Published

|

Last Updated

മര്‍കസ് ഖത്മുല്‍ ബുഖാരി, സനദ് ദാന സമ്മേളനത്തിന് തുടക്കം കുറിച്ച് സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ പതാകയുയര്‍ത്തുന്നു.

കോഴിക്കോട് | മര്‍കസ് ഖത്മുല്‍ ബുഖാരി, സനദ്ദാന സമ്മേളനത്തിന്‌സ തുടക്കം കുറിച്ച് നഗരിയില്‍ പതാകയുയര്‍ന്നു. സാദാത്തുക്കളുടെയും പണ്ഡിതരുടെയും സ്‌നേഹജനങ്ങളുടെയും സാന്നിധ്യത്തില്‍ നടന്ന ചടങ്ങിന് മര്‍കസ് സ്ഥാപകന്‍ സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി.

സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലത്തിന്റെയും മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസിയുടെയും നേതൃത്വത്തില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ മഖാമുകളില്‍ നടന്ന സിയാറത്തിന് ശേഷമാണ് പതാക മര്‍കസില്‍ എത്തിച്ചത്. പതാക ഉയര്‍ത്തലില്‍ കെ കെ അഹ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, സി മുഹമ്മദ് ഫൈസി, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, സയ്യിദ് സൈനുല്‍ ആബിദീന്‍ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് സ്വാലിഹ് ജിഫ്രി കുറ്റിച്ചിറ, സയ്യിദ് സൈനുല്‍ ആബിദീന്‍ ജീലാനി, സയ്യിദ് സൈന്‍ ബാഫഖി, സയ്യിദ് മുഹമ്മദ് ബാഫഖി, സി പി ഉബൈദുല്ല സഖാഫി, പി മുഹമ്മദ് യൂസുഫ്, അബ്ദുല്ല സഖാഫി മലയമ്മ, ബശീര്‍ സഖാഫി കൈപ്പുറം സംബന്ധിച്ചു.

മര്‍കസ് 47-ാം വാര്‍ഷികത്തിന്റെ പ്രധാന പരിപാടിയായ സനദ് ദാന പൊതു സമ്മേളനനം നാളെ(ഞായര്‍) വെകുന്നേരം അഞ്ചിന് ആരംഭിക്കും. ചടങ്ങില്‍ കഴിഞ്ഞ വര്‍ഷം പഠനം പൂര്‍ത്തീകരിച്ച 509 സഖാഫി മത പണ്ഡിതര്‍ക്ക് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയും മര്‍കസ് ഫൗണ്ടര്‍ ചാന്‍സിലറുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ സനദ് നല്‍കും. ശേഷം സനദ് ദാന പ്രഭാഷണവും 50-ാം വാര്‍ഷിക പ്രഖ്യാപനവും നടത്തും. മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി സന്ദേശ പ്രഭാഷണവും റെക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി പദ്ധതി അവതരണവും നിര്‍വഹിക്കും.

രാവിലെ 10 ന് ‘പരിവര്‍ത്തന കാലത്തെ വിദ്യാഭ്യാസം’ എന്ന പ്രമേയത്തില്‍ എഡ്യു സിമ്പോസിയം ആരംഭിക്കും. സര്‍വകലാശാല മേധാവികളും അക്കാദമിക രംഗത്തെ പ്രമുഖരും സംസാരിക്കും. ഉച്ചക്ക് രണ്ടു മണിക്ക് നടക്കുന്ന ഹദീസ് കോണ്‍ഫറന്‍സില്‍ ആധുനിക കാലത്തെ ഹദീസ് വായനകളെ കുറിച്ചുള്ള വിവിധ പഠനങ്ങള്‍ അവതരിപ്പിക്കും.