Kerala
പരാതിക്കാരിയോട് കൈക്കൂലിയായി മദ്യം ആവശ്യപ്പെട്ട ഗ്രേഡ് എസ് ഐ വിജിലന്‍സ് പിടിയില്‍
ലൈംഗിക ചുവയോടെ സംസാരിച്ചതിനും കേസ്

കോട്ടയം | പരാതി നല്‍കാന്‍ എത്തിയ സ്ത്രീയോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും കൈക്കൂലിയായി മദ്യം ആവശ്യപ്പെടുകയും ചെയ്ത ഗ്രേഡ് എസ് ഐ പിടിയില്‍.
കോട്ടയം ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ബിജുവിനെ ആണ് വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്. പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയ സ്ത്രീയോട് ഇയാള്‍ മദ്യം ആവശ്യപ്പെട്ടിരുന്നു. പരാതിക്കാരി വിജിലന്‍സിനെ സമീപിച്ചു.
തുടര്‍ന്ന് വിജിലന്‍സ് ഒരുക്കിയ കെണിയിലാണ് പോലീസുകാരന്‍ കുടുങ്ങിയത്. പരാതിക്കാരിയോട് ലൈംഗികചുവയോടെ സംസാരിച്ചതിനും കേസെടുത്തിട്ടുണ്ട്.
---- facebook comment plugin here -----