Connect with us

National

ഒ എന്‍ ജി സിയുടെ കോപ്റ്റര്‍ അറബിക്കടലില്‍ തകര്‍ന്നുവീണു; നാല് മരണം

മുംബൈ തീരത്ത് നിന്ന് 111 കിലോമീറ്റര്‍ അകലെ അറബിക്കടലില്‍ സ്ഥാപിച്ച സാഗര്‍ കിരണ്‍ എന്ന ഓയില്‍ റിഗ്ഗില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കവെയാണ് കോപ്റ്റര്‍ തകര്‍ന്നുവീണത്.

Published

|

Last Updated

ന്യൂഡല്‍ഹി | ഓയില്‍ ആന്‍ഡ് നാച്ച്വറല്‍ ഗ്യാസ് കോര്‍പറേഷന്‍ ലിമിറ്റഡി (ഒ എന്‍ ജി സി)ന്റെ ഹെലികോപ്റ്റര്‍ അറബിക്കടലില്‍ തകര്‍ന്നുവീണ് നാല് മരണം. രണ്ട് പൈലറ്റുമാരും ആറ് ഒ എന്‍ ജി സി ജീവനക്കാരും ഒരു കരാറുകാരനുമാണ് കോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഇവരില്‍ അഞ്ച് പേരെ രക്ഷപ്പെടുത്തി. പവന്‍ ഹാന്‍സിന്റെ സികോര്‍സ്‌കൈ എസ് – 76 കോപ്റ്ററാണ് തകരന്നുവീണത്.

മുംബൈ തീരത്ത് നിന്ന് 111 കിലോമീറ്റര്‍ അകലെ അറബിക്കടലില്‍ സ്ഥാപിച്ച സാഗര്‍ കിരണ്‍ എന്ന ഓയില്‍ റിഗ്ഗില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കവെയാണ് കോപ്റ്റര്‍ തകര്‍ന്നുവീണത്. റിഗിലെ ലാന്‍ഡിം ഏരിയക്ക് ഒന്നര കിലോമീറ്റര്‍ അകലെവെച്ചാണ് സംഭവം.

സാഗര്‍ കിരണില്‍ ഉണ്ടായിരുന്ന ബോട്ട് ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഈ ബോട്ടില്‍ ഒരാളെയും ഓഫ്‌ഷോര്‍ സപ്ലൈ വെസ്സലായ മാല്‍വിയ 16ല്‍ അഞ്ച് പേരെയും രക്ഷപ്പെടുത്തി. അപകടത്തില്‍ കാരണം വ്യക്തമല്ല.

ഒഎന്‍ജിസിക്ക് അറബിക്കടലില്‍ നിരവധി റിഗുകളും ഇന്‍സ്റ്റാളേഷനുകളും ഉണ്ട്. കടലിനടിയില്‍ കിടക്കുന്ന റിസര്‍വോയറുകളില്‍ നിന്ന് എണ്ണയും വാതകവും ഉത്പാദിപ്പിക്കാനാണ് ഇവ ഉപയോഗിക്കുന്നത്.

 

Latest