Connect with us

Kerala

സവാള വില കുതിക്കുന്നു; ചില്ലറ വില 80 ലേക്ക്

മഹാരാഷ്ട്രയില്‍ സവാള ഉല്‍പാദനം കുറഞ്ഞതാണ് കേരളത്തില്‍ വില കൂടാന്‍ കാരണം

Published

|

Last Updated

കോഴിക്കോട് | സംസ്ഥാനത്ത് സവാള വില കുതിക്കുന്നു. കോഴിക്കോട് മൊത്ത വിപണിയില്‍ കിലോയ്ക്ക് 74 രൂപയായി. ചില്ലറ വിപണിയില്‍ എത്തുമ്പോള്‍ 80 രൂപയാകും.

മഹാരാഷ്ട്രയില്‍ സവാള ഉല്‍പാദനം കുറഞ്ഞതാണ് കേരളത്തില്‍ വില കൂടാന്‍ കാരണം. കനത്ത മഴയെ തുടര്‍ന്ന് പാടങ്ങള്‍ വെള്ളത്തിലാവുകയും കൃഷി നശിക്കുകയും ചെയ്തതിനാല്‍ വിളവെടുപ്പ് വൈകിയതും വില വര്‍ധനക്ക് കാരണമായി.

മുന്‍വര്‍ഷങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ 25% മാത്രമാണ് ഇത്തവണ ഉത്പാദനം. അതുകൊണ്ടുതന്നെ മഹാരാഷ്ട്രയിലെ മുഴുവന്‍ മാര്‍ക്കറ്റുകളിലും വില വര്‍ധിക്കുകയാണ്. ഉല്‍പാദനം കുറഞ്ഞതിനാല്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് മഹാരാഷ്ട്രയില്‍ നിന്ന് അധികം ഉള്ളി കയറ്റി വിടുന്നില്ല. സവാള ക്വിന്റലിന് 5,400 രൂപ എന്ന റെക്കോര്‍ഡ് നിരക്കിലാണ് മഹാരാഷ്ട്രയിലെ മാര്‍ക്കറ്റുകളില്‍ വ്യാപാരികള്‍ ലേലം കൊള്ളുന്നത്.

 

 

Latest