Kerala
ഓണക്കിറ്റ് വിതരണം ബുധനാഴ്ച
ആഗസ്റ്റ് 24 മുതല്‍ 27 വരെ എല്ലാ ജില്ലകളിലും റേഷന്‍ കടകളിലൂടെ ഓണക്കിറ്റുകള്‍ വിതരണം ചെയ്യും.
തിരുവനന്തപുരം | ഈ വര്‍ഷത്തെ ഓണക്കിറ്റ് വിതരണം ബുധനാഴ്ച നടക്കും. ആഗസ്റ്റ് 24 മുതല്‍ 27 വരെ എല്ലാ ജില്ലകളിലും റേഷന്‍ കടകളിലൂടെ ഓണക്കിറ്റുകള്‍ വിതരണം ചെയ്യും. ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചതാണ് ഇക്കാര്യം.
5,87,691 എ എ വൈ കാര്‍ഡുകാര്‍ക്കും 20,000 പേര്‍ ഉള്‍പ്പെടുന്ന ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്കുമാണ് ഇത്തവണ ഓണക്കിറ്റുകള്‍ നല്‍കുന്നത്.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100 പ്രവൃത്തി ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ എല്ലാ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും ഓണം പ്രമാണിച്ച് ആയിരം രൂപ ഉത്സവബത്തയായി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4,000 രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ബോണസ് പ്രഖ്യാപിച്ചത്. ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് ഉത്സവബത്തയായി 2,750 രൂപയും നല്‍കും. ഓണം അഡ്വാന്‍സായി 20,000 രൂപയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദിച്ചിട്ടുള്ളത്. സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാര്‍ക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപയും നല്‍കും.