Connect with us

Kerala

ഓണക്കിറ്റ് വിതരണത്തിന് ഇന്ന് തുടക്കം; ആദ്യഘട്ടത്തില്‍ പോര്‍ട്ടബിലിറ്റി സൗകര്യമില്ല

ഓണത്തിന് ശേഷം കിറ്റ് വിതരണം ഉണ്ടാവില്ല

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണത്തിന് ഇന്ന് തുടക്കമാകും. ഓണക്കിറ്റ് വിതരണം ഇത്തവണ ഓണത്തിന് മുമ്പ് തന്നെ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. തുണി സഞ്ചി ഉള്‍പ്പടെ 14 ഇനങ്ങളുള്ള ഭക്ഷ്യ കിറ്റാണ് വിതരണം ചെയ്യുന്നത്. ഇത്തവണ പപ്പടത്തിനും ശര്‍ക്കരയ്ക്കും പകരം മില്‍മ നെയ്യും ക്യാഷു കോര്‍പ്പറേഷനിലെ കശുവണ്ടി പരിപ്പും കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ആഗസ്റ്റ് 23,24 തീയതികളില്‍ മഞ്ഞ കാര്‍ഡുടമകള്‍ക്കും ആഗസ്റ്റ് 25, 26, 27 തീയതികളില്‍ പിങ്ക് കാര്‍ഡുടമകള്‍ക്കും ആഗസ്റ്റ് 29, 30, 31 തിയതികളില്‍ നീല കാര്‍ഡ് ഉളളവര്‍ക്കും സെപ്തംബര്‍ 1, 2, 3 തിയതികളില്‍ വെള്ള കാര്‍ഡുടമകള്‍ക്കുമാണ് സൗജന്യ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യുന്നത്. ഏതെങ്കിലും കാരണങ്ങളാല്‍ ഈ ദിവസങ്ങളില്‍ ഓണക്കിറ്റ് വാങ്ങാന്‍ കഴിയാത്തവര്‍ക്ക് സെപ്റ്റംബര്‍ 4, 5, 6,7 തിയതികളില്‍ കിറ്റ് വാങ്ങാവുന്നതാണ്. ഓണത്തിന് ശേഷം കിറ്റ് വിതരണം ഉണ്ടാവില്ല.

ആദ്യ ഘട്ടത്തില്‍ അവരവരുടെ റേഷന്‍ കടകളില്‍ നിന്ന് മാത്രമേ കിറ്റ് വാങ്ങാന്‍ അനുവാദം ഉണ്ടാകൂ ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. പോര്‍ട്ടബിലിറ്റി സൗകര്യം ഉണ്ടാവില്ല. എന്നാല്‍ സെപ്തബര്‍ 4, 5, 6, 7 തീയതികളില്‍ ഏത് റേഷന്‍ കടകളില്‍ നിന്നും കിറ്റ് വാങ്ങാന്‍ അവസരം ഉണ്ടാകും. അടുത്ത മാസം നാലിന് റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും. ഇതിന് പകരം സെപ്തംബര്‍ 16ന് റേഷകന്‍ കടകള്‍ക്ക് അവധിയായിരിക്കുമെന്നും മന്ത്രി അറിയിച്ചു.ക്ഷേമ സ്ഥാപനങ്ങളിലേക്കും ആദിവാസി ഊരുകളിലേക്കുമുള്ള ഭക്ഷ്യക്കിറ്റ് വാതില്‍പ്പടി സേവനമായി നല്‍കും.

കിറ്റിലെ ഇനങ്ങള്‍

കശുവണ്ടിപ്പരിപ്പ് 50, ഗ്രാംമില്‍മ നെയ് 50 മി.ലി,ശബരി മുളക്‌പൊടി 100 ഗ്രാം,ശബരി മഞ്ഞള്‍പ്പൊടി 100 ഗ്രാം,ഏലയ്ക്ക 20 ഗ്രാം,ശബരി വെളിച്ചെണ്ണ 500 മി.ലി,ശബരി തേയില 100 ഗ്രാം,ശര്‍ക്കരവരട്ടി 100 ഗ്രാം,ഉണക്കലരി 500 ഗ്രാം,പഞ്ചസാര ഒരു കിലോഗ്രാം,ചെറുപയര്‍ 500 ഗ്രാം,തുവരപ്പരിപ്പ് 250 ഗ്രാം,പൊടി ഉപ്പ് 1 ഒരു കിലോ ഗ്രാം,തുണിസഞ്ചി

 

Latest