Connect with us

Kerala

കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്ന് മുതല്‍ ഓണ്‍ലൈന്‍ ക്ലാസ്

ഗൂഗിള്‍ മീറ്റ്, സൂം, വാട്‌സ് ആപ്പ്, ടീച്ചര്‍ വിന്‍ഡ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ക്ലാസ്സുകള്‍ക്കായി ഉപയോഗിക്കും.

Published

|

Last Updated

കോഴിക്കോട് | നിപ്പായുടെ പശ്ചാത്തലത്തിൽ ജില്ലയിലെ സ്‌കൂളുകള്‍ 23 വരെ അടച്ചിട്ട സാഹചര്യത്തില്‍ ഇന്ന് മുതൽ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിക്കും. കൈറ്റ് വിക്ടേഴ്‌സിന്റെ ജി സ്യൂട്ട് സംവിധാനമാണ് പ്രധാനമായും ഇതിനായി ഉപയോഗിക്കുക. ജി സ്യൂട്ട് ഉപയോഗിച്ചുള്ള പരിശീലനം സ്‌കൂളുകളില്‍ നേരത്തേ നല്‍കിയതാണ്. സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഓണ്‍ലൈന്‍ പഠനം കാര്യക്ഷമമാക്കാനുള്ള പ്ലാറ്റ്‌ഫോമാണ് ജി സ്യൂട്ട്. ഗൂഗിള്‍ മീറ്റ്, സൂം, വാട്‌സ് ആപ്പ്, ടീച്ചര്‍ വിന്‍ഡ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ക്ലാസ്സുകള്‍ക്കായി ഉപയോഗിക്കും.

ഓണ്‍ലൈന്‍ പഠനം ആരംഭിക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകളിലെ ചുമതലക്കാര്‍ക്ക് പരിശീലനം ഉള്‍പ്പെടെ നല്‍കിയിട്ടുണ്ട്. ലൈവ് ക്ലാസ്സുകള്‍ റെക്കോര്‍ഡ് ചെയ്ത് വീണ്ടും കേള്‍ക്കാനും വിക്ടേഴ്‌സ് ചാനലിലെ ക്ലാസ്സുകള്‍ യൂ ട്യൂബ് വഴി വീണ്ടും കേള്‍ക്കാനുമെല്ലാം സൗകര്യമുണ്ട്. ഓണ്‍ലൈന്‍ പഠനം തുടങ്ങുന്ന സാഹചര്യത്തില്‍ പൊതുവിദ്യാഭ്യാസ മേഖലക്ക് സഹായവുമായി വിവിധ സ്ഥാപനങ്ങള്‍ രംഗത്ത് വന്നിട്ടുണ്ട്.

താത്കാലികമായി അടച്ചിട്ട സ്‌കൂളുകള്‍ക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓൺലൈന്‍ പഠനത്തിനായി കോഡ്‌സാപ്പ് ടെക്‌നോളജീസ് അവരുടെ ആധുനിക സോഫ്റ്റ് വെയര്‍ എഡ്യൂസാപ്പ് ഒരു മാസത്തേക്ക് സൗജന്യമായി നല്‍കാനാണ് ആലോചിക്കുന്നത്. ഒരു മാസത്തേക്ക് സൗജന്യ ആക്‌സസ് നല്‍കുന്നതിനൊപ്പം തങ്ങളുടെ ടീം സ്‌കൂളുകളുടെ സഹായത്തിനായി പ്രവര്‍ത്തിക്കുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. സ്ഥാപനങ്ങള്‍ക്ക് 8139001116,8139001115 നമ്പറുകളിൽ ബന്ധപ്പെടാം.