Connect with us

Kerala

ഓൺലൈൻ തട്ടിപ്പ്; വളപട്ടണം സ്വദേശിയുടെ 37,000 നഷ്ടമായി

തുടക്കത്തില്‍ ലാഭത്തോട് കൂടി പണം തിരികെ ലഭിക്കുമെങ്കിലും പിന്നീട് കൂടുതല്‍ പണം ആവശ്യപ്പെട്ട് ടാസ്‌ക് പൂര്‍ത്തീകരിച്ചാലും പണം തിരികെ നല്‍കാതെ വഞ്ചിക്കുന്നതാണ് തട്ടിപ്പുകാരുടെ രീതി.

Published

|

Last Updated

കണ്ണൂര്‍ | ഓണ്‍ലൈന്‍ തട്ടിപ്പിനിരയായ വളപട്ടണം സ്വദേശിയുടെ 37,000 രൂപ നഷ്ടമായി.പാര്‍ട്ട് ടൈം ജോലി ചെയ്ത് പണം സമ്പാദിക്കാമെന്ന സന്ദേശം കണ്ട് പണം നല്‍കിയപ്പോഴാണ് പണം നഷ്ടമായത്.

വാട്‌സ്ആപ് വഴി വന്ന സന്ദേശത്തില്‍ പാര്‍ട്ട് ടൈം ജോലി എന്ന പേരില്‍ പലതരത്തിലുള്ള ടാസ്‌ക്കുകള്‍ നല്‍കിയാണ് പരാതിക്കാരനെ തട്ടിപ്പിനിരയാക്കിയത്.ടാസ്‌ക് ചെയ്യുന്നതിനായി പണം നല്‍കാനും ടാസ്‌ക് പൂര്‍ത്തീകരിച്ച് കഴിയുന്നതോടെ പണം ലാഭത്തില്‍ തിരികെ നല്‍കും എന്നാണ് തട്ടിപ്പുകാരുടെ വാഗ്ദാനം.

തുടക്കത്തില്‍ ലാഭത്തോട് കൂടി പണം തിരികെ ലഭിക്കുമെങ്കിലും പിന്നീട് കൂടുതല്‍ പണം ആവശ്യപ്പെട്ട് ടാസ്‌ക് പൂര്‍ത്തീകരിച്ചാലും പണം തിരികെ നല്‍കാതെ വഞ്ചിക്കുന്നതാണ് ഇവരുടെ രീതി.തട്ടിപ്പിന് ഇരയായെന്ന് മനസ്സിലായതോടെ പരാതികാരന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇത്തരത്തില്‍ നിരവധി പേരാണ് തട്ടിപ്പിനിരയായി ലക്ഷങ്ങള്‍ നഷ്ടമായവര്‍.