Connect with us

National

ചാരിറ്റിയിലും ഓണ്‍ലൈന്‍ തട്ടിപ്പ്; നഷ്ടമായത് ആറ് ലക്ഷത്തോളം രൂപ

വീഡിയോകളിലെ ബേങ്ക് അക്കൗണ്ട് നമ്പറുകള്‍ മാറ്റിയാണ് തട്ടിപ്പ് നടത്തുന്നത്.

Published

|

Last Updated

മുംബൈ | ചാരിറ്റിയിലും ഓണ്‍ലൈന്‍ കൊള്ള. ചാരിറ്റി വീഡിയോകളില്‍ കൃത്രിമം കാട്ടിയാണ് തട്ടിപ്പ്. വീഡിയോകളിലെ ബേങ്ക് അക്കൗണ്ട് നമ്പറുകള്‍ മാറ്റിയാണ് തട്ടിപ്പ് നടത്തുന്നത്.

തട്ടിപ്പുകാര്‍ അവരുടെ അക്കൗണ്ട് നമ്പര്‍ എഡിറ്റ് ചെയ്ത് വീഡിയോ വീണ്ടും പോസ്റ്റ് ചെയ്യും. ഇതറിയാതെ പലരും ആ അക്കൗണ്ടുകളിലേക്ക് പണമയക്കും. കാരുണ്യ പ്രവര്‍ത്തകന്‍ അമര്‍ഷായുടെ വീഡിയോകളിലും കൃത്രിമം കാട്ടി.

ആറ് ലക്ഷത്തോളം രൂപയാണ് തട്ടിപ്പിലൂടെ നഷ്ടമായത്. മഹാരാഷ്ട്രയിലെ സംഘമാണ് തട്ടിപ്പിനു പിന്നിലെന്നാണ് സൂചന.