Connect with us

Kerala

ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയുടെ പരാതി; ശ്രീനാഥ് ഭാസിയെ തിങ്കളാഴ്ച ചോദ്യം ചെയ്യും

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അഭിമുഖത്തിന്റെ ദൃശ്യങ്ങളും സി സി ടി വി ദൃശ്യങ്ങളും പോലീസ് പരിശോധിക്കും.

Published

|

Last Updated

കൊച്ചി | അഭിമുഖത്തിനിടെ ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ പോലീസ് തിങ്കളാഴ്ച ചോദ്യം ചെയ്യും. കൊച്ചി മരട് പോലീസ് സ്റ്റേഷനില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍. താരം അഭിനയിക്കുന്ന സിനിമയുടെ പ്രൊമോഷന്‍ ഷൂട്ടിനിടെ കൊച്ചിയിലെ ഹോട്ടലില്‍ വെച്ച് ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അഭിമുഖത്തിന്റെ ദൃശ്യങ്ങളും സി സി ടി വി ദൃശ്യങ്ങളും പോലീസ് പരിശോധിക്കും. പരാതിക്കാരിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

അഭിമുഖത്തിലെ ചില ചോദ്യങ്ങള്‍ ഇഷ്ടപ്പെടാതിരുന്ന ശ്രീനാഥ് ഭാസി മോശമായി സംസാരിക്കുകയും കാമറാമാനോട് കയര്‍ത്തുവെന്നും പരാതിക്കാരി ആരോപിച്ചിട്ടുണ്ട്. സംഭവത്തില്‍ മാധ്യമപ്രവര്‍ത്തക വനിതാ കമ്മീഷനിലും പരാതി നല്‍കിയിട്ടുണ്ട്.

s

Latest