Kerala
ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പ് : യുവാക്കള്‍ അറസ്റ്റില്‍
പുലിയൂര്‍ സ്വദേശിനി സുനിത നല്‍കിയ പരാതിയിലാണ് ചെങ്ങന്നൂര്‍ പോലീസ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ചെങ്ങന്നൂര്‍ | ഓണ്‍ലൈന്‍ ലോണ്‍തട്ടിപ്പ് നടത്തിയ മൂന്നു യുവാക്കള്‍ അറസ്റ്റില്‍. ആസ്പയര്‍ ആപ്പുവഴിയാണ് പ്രതികള്‍ ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പ് നടത്തിയത്. സംഭവത്തില്‍ കായംകുളം കരിലകുളങ്ങര സ്വദേശി അനന്ദു(23) ,വെങ്ങോല അറയ്ക്കപടിമേപ്പുറത്ത് ഇവാന്‍ (25), ആബിദ്(25) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. പുലിയൂര്‍ സ്വദേശിനി സുനിത നല്‍കിയ പരാതിയിലാണ് ചെങ്ങന്നൂര്‍ പോലീസ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ആസ്പയര്‍ ആപ്പില്‍ രണ്ട് ലക്ഷം രൂപ ലോണി ലോണിനായിരുന്ന സുനിത അപേക്ഷിച്ചത്. ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ എന്ന് പറഞ്ഞ് അര്‍ജുന്‍ എന്ന ഒരാള്‍ സുനിതയെ വിളിക്കുകയും ഡോക്യുമെന്റായി ആധാര്‍കാര്‍ഡ്, പാന്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും അക്കൗണ്ട് സ്റ്റേറ്റ്‌മെന്റും വാങ്ങി. തുടര്‍ന്ന് നിലിന്‍ എന്ന പേരില്‍ മറ്റൊരാള്‍ ലോണ്‍പാസായി എന്ന പേരില്‍ വിളിച്ചതിനുശേഷം പ്രൊസസിങ് ഫീസെന്ന് പറഞ്ഞ് 11552 അടപ്പിച്ചു. തുടര്‍ന്ന് സുനിതയുടെ വിശ്വാസം പിടിച്ചുപറ്റിയതിനുശേഷം മാനേജര്‍ എന്ന പേരില്‍ വിളിച്ച നിരഞ്ജന്‍ 40,000 രൂപ അടയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പണം കൃത്യസമയത്ത് അടച്ചിട്ടും ഇവരെ ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെ സുനിത പരാതി നല്‍കുകയായിരുന്നു.
അനന്തുവിനെ തമ്മനത്തുനിന്നും മറ്റു രണ്ടുപേരെ പെരുമ്പാവൂരില്‍ നിന്നുമാണ് പിടികൂടിയത്. പ്രതികള്‍ ഒന്നരകോടിയുടെ തട്ടിപ്പ് ഇതുവഴി നടത്തിയെന്നാണ് പോലീസിന്റെ നിഗമനം.