Connect with us

From the print

ഓൺലൈൻ മോഡ്: കാലിക്കറ്റിൽ അഫ്‌സലുൽ ഉലമ ഡിഗ്രിക്ക് വിലക്ക്

അഫ്‌സലുൽ ഉലമക്ക് അപേക്ഷിക്കുന്നതിന് നൂറു കണക്കിന് വിദ്യാർഥികൾ നിലവിലുള്ളപ്പോഴാണ് ഒരു കാരണവുമില്ലാതെ ഡിഗ്രി ഓൺലൈൻ വഴി തുടങ്ങാനുള്ള പട്ടികയിൽ നിന്ന് ഒഴിവാക്കിയത്

Published

|

Last Updated

തേഞ്ഞിപ്പലം | കാലിക്കറ്റ് സർവകലാശാലയിൽ ഓൺലൈൻ മോഡിൽ തുടങ്ങാൻ തീരുമാനിച്ച ഏഴ് ഡിഗ്രികളിൽ നിന്ന് അഫ്‌സലുൽ ഉലമയെ മാറ്റിനിർത്തി. സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴിൽ നിലവിലുണ്ടായിരുന്ന 13 ഡിഗ്രികളിൽ ബി എ അഫ്‌സലുൽ ഉലമയുമുണ്ടായിരുന്നു.

അഫ്‌സലുൽ ഉലമക്ക് അപേക്ഷിക്കുന്നതിന് നൂറു കണക്കിന് വിദ്യാർഥികൾ നിലവിലുള്ളപ്പോഴാണ് ഒരു കാരണവുമില്ലാതെ ഡിഗ്രി ഓൺലൈൻ വഴി തുടങ്ങാനുള്ള പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. കഴിഞ്ഞ ദിവസം ചേർന്ന വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ സ്റ്റാൻഡിംഗ്് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

Latest