Connect with us

suicide

ഓണ്‍ലൈന്‍ പണമിടപാട്: പൂനെയില്‍ മലയാളി യുവാവ് ആത്മഹത്യ ചെയ്തു

ഇയാള്‍ ഓണ്‍ലൈായി 8000 രൂപ വായ്പയെടുത്തിരുന്നു

Published

|

Last Updated

മുംബൈ | ഓണ്‍ലൈന്‍ പണമിടപാടിനെത്തുടര്‍ന്ന് കടത്തിലായ മലയാളി യുവാവ് പൂനെയില്‍ ആത്മഹത്യ ചെയ്തു. തലശ്ശേരി സ്വദേശി അനുഗ്രഹ് ആണ് ആത്മഹത്യ ചെയ്തത്. 22 വയസായിരുന്നു. സംഭവത്തില്‍ മഹാരാഷ്ട്ര പോലീസ് അന്വേഷണം തുടങ്ങി.

അനുഗ്രഹ് ഓണ്‍ലൈായി 8000 രൂപ വായ്പയെടുത്തിരുന്നു. പിന്നീട് ഇയാള്‍ വായ്പയെടുത്ത വിവരം യുവാവിന്റെ ഫോണിലെ വിവിധ ആളുകളുടെ നമ്പറുകളിലേക്ക് അയക്കാന്‍ തുടങ്ങി. ഇതിന് പുറമേ യുവാവിന്റെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ സുഹൃത്തുക്കള്‍ക്കയച്ചുകൊടുത്തു. ഇതിനെ തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്ന യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു.