Connect with us

Kerala

കെ എസ് ആർ ടി സി സിറ്റി ബസുകളിൽ ഓൺലൈൻ പണമിടപാട് സൗകര്യങ്ങൾ നാളെ മുതൽ

പ്രാരംഭ ഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ സ്വിഫ്റ്റ് ബസുകൾ ഉപയോഗിച്ച് ഓപ്പറേറ്റ് ചെയ്യുന്ന 90 സിറ്റി സർക്കുലർ സർവീസുകളിലും പോയിന്റ് ടു പോയിന്റ് സർവീസുകളിലുമാണ് ഇത് നടപ്പിലാക്കുക

Published

|

Last Updated

തിരുവനന്തപുരം | കെ എസ് ആർ ടി സി ബസുകളിൽ ഇനി ഗൂഗിൾ പേ അടക്കം യുപിഐ പേമന്റ് ആപ്പുകൾ വഴി ടിക്കറ്റെടുക്കാം. ഓൺലൈൻ വഴി ടിക്കറ്റിന് പണം നൽകുന്നതിന്റെ പരീക്ഷണം നാളെ മുതൽ തുടങ്ങും. പ്രാരംഭ ഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ സ്വിഫ്റ്റ് ബസുകൾ ഉപയോഗിച്ച് ഓപ്പറേറ്റ് ചെയ്യുന്ന 90 സിറ്റി സർക്കുലർ സർവീസുകളിലും പോയിന്റ് ടു പോയിന്റ് സർവീസുകളിലുമാണ് ഇത് നടപ്പിലാക്കുക. ചലോ മൊബിലിറ്റി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് കെ എസ് ആർ ടി സിക്ക് ഇതിന് സംവിധാനം ഒരുക്കി നൽകുന്നത്.

യാത്രക്കാർക്ക് യുപിഐ, ഡെബിറ്റ് /ക്രെഡിറ്റ് കാർഡുകൾ, ചലോ ആപ്ലിക്കേഷനിലെ ചലോപേ ആൻഡ് വാലറ്റ് എന്നീ സംവിധാനങ്ങളുപയോഗിച്ചും ടിക്കറ്റ് എടുക്കാവുന്നതാണ്. പ്രസ്തുത ബസുകളുടെ ലൈവ് ലൊക്കേഷനും ചലോ ആപ്ലിക്കേഷനിലൂടെ അറിയുവാൻ സാധിക്കും.

ഇതിന് വേണ്ടിയുളള എല്ലാ വിധ ഹാർഡ്‌വെയറുകളും ഡാറ്റ അനലിറ്റിക്സ് ഉൾപ്പടെയുള്ള ഡാറ്റ സപ്പോർട്ടും ചലോ കമ്പനി വഹിക്കും. ഈ സേവനങ്ങൾക്ക് കെ എസ് ആർ ടി സി ക്ക് ഒരു ടിക്കറ്റിനു 13.7 പൈസയും ജിഎസ്ടിയും മാത്രമാണ് ചെലവാകുന്നത്.

പരീക്ഷണ ഘട്ടത്തിൽ ഏതെങ്കിലും പോരായ്മകളോ അപാകതകളോ ശ്രദ്ധയിൽ പെട്ടാൽ ആയത് പൂർണമായും പരിഹരിച്ച ശേഷമാകും ഒദ്യോഗികമായി നടപ്പിൽ വരുത്തുക. നാല് മാസത്തിനകം കേരളത്തിലെ എല്ലാ കെ എസ് ആർ ടി സി സർവീസുകളിലും ഈ സംവിധാനം നടപ്പിൽ വരുത്തുകയാണ് കെഎസ്ആർടിസിയുടെ ലക്ഷ്യം.

Latest