Connect with us

Kerala

ആർമി അഗ്‌നിവീറിന്റെ ഓൺലൈൻ രജിസ്‌ട്രേഷൻ മാർച്ച് 20 വരെ നീട്ടി

ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്‌നിക്കൽ, അഗ്നിവീർ ട്രേഡ്‌സ്‌മാൻ (എട്ടാം ക്ലാസ്, 10-ാം ക്ലാസ്) അഗ്നിവീർ ക്ലർക്ക്/സ്റ്റോർ കീപ്പർ ടെക്നിക്കൽ എന്നീ വിഭാഗങ്ങൾക്കായാണ് ഓൺലൈൻ പ്രവേശന

Published

|

Last Updated

ന്യൂഡൽഹി | അഗ്നിവീർ (ആർമി) പൊതു പ്രവേശന പരീക്ഷയ്ക്കും റിക്രൂട്ട്‌മെന്റ് റാലിക്കുമുള്ള ഓൺലൈൻ രജിസ്‌ട്രേഷനുള്ള അവസാന തീയതി 2023 മാർച്ച് 20 വരെ നീട്ടി.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് തെക്കൻ ജില്ലകളിലെ പുരുഷ ഉദ്യോഗാർത്ഥികൾക്കായി ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്‌നിക്കൽ, അഗ്നിവീർ ട്രേഡ്‌സ്‌മാൻ (എട്ടാം ക്ലാസ്, 10-ാം ക്ലാസ്) അഗ്നിവീർ ക്ലർക്ക്/സ്റ്റോർ കീപ്പർ ടെക്നിക്കൽ എന്നീ വിഭാഗങ്ങൾക്കായാണ് ഓൺലൈൻ പ്രവേശന പരീക്ഷയും റിക്രൂട്ട്‌മെന്റ് റാലിയും നടത്തുന്നത്.