National
കര്‍ണാടകയില്‍ തെരുവ് നായ്ക്കളെ പരിപാലിക്കുന്നതിനായി ഓണ്‍ലൈന്‍ സോഫ്റ്റ് വെയര്‍ വികസിപ്പിക്കും
മൃഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനും മൃഗങ്ങളുടെ ക്ഷേമത്തിനുമായി മൃഗക്ഷേമ ബോര്‍ഡിന് അഞ്ച് കോടി രൂപ ധനസഹായം നല്‍കും
ബെംഗളൂരു| കര്‍ണാടകയില്‍ തെരുവ് നായ്ക്കളെ പരിപാലിക്കുന്നതിനായി ഓണ്‍ലൈന്‍ സോഫ്റ്റ് വെയര്‍ വികസിപ്പിക്കും. സംസ്ഥാന ബജറ്റ് അവതരണ വേളയില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വ്യക്തമാക്കിയതാണ് ഇക്കാര്യം.
നായ പ്രേമികള്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്ത് നായ്ക്കളെ ദത്തെടുക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മൃഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനും മൃഗക്ഷേമത്തിനുമായി മൃഗക്ഷേമ ബോര്‍ഡിന് അഞ്ച് കോടി രൂപ ധനസഹായം നല്‍കും. ഉടമസ്ഥരില്ലാത്ത മൃഗങ്ങളുടെ ചികിത്സക്കായി ബെംഗളൂരുവില്‍ മൊബൈല്‍ വെറ്ററിനറി ക്ലിനിക്കുകളും ബോര്‍ഡ് ആരംഭിക്കും.
---- facebook comment plugin here -----