Connect with us

INL

ഇടതുമുന്നണി യോഗത്തിലേക്ക് ഐ എന്‍ എല്ലില്‍ നിന്ന് ദേവര്‍കോവിലിന് മാത്രം ക്ഷണം

ദേവര്‍കോവിലിനെ മാത്രം ക്ഷണിച്ചതിലൂടെ ശക്തമായ സന്ദേശമാണ് ഇടതുമുന്നണി ഐ എന്‍ എല്ലിന് നല്‍കുന്നത്.

Published

|

Last Updated

തിരുവനന്തപുരം | ഇടതുമുന്നണി യോഗത്തിലേക്ക് ഘടകകക്ഷിയായ ഐ എന്‍ എല്ലില്‍ നിന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് മാത്രം ക്ഷണം. പരസ്പരം പോരടിക്കുന്ന പ്രൊഫ. എ പി അബ്ദുല്‍ വഹാബിനെയും കാസിം ഇരിക്കൂറിനെയും മുന്നണി യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല. ദേവര്‍കോവിലിനെ മാത്രം ക്ഷണിച്ചതിലൂടെ ശക്തമായ സന്ദേശമാണ് ഇടതുമുന്നണി ഐ എന്‍ എല്ലിന് നല്‍കുന്നത്. രാജ്യസഭാ സീറ്റിലെ തീരുമാനത്തിനായാണ് മുന്നണി യോഗം.

വഹാബ് പ്രസിഡന്റായും ഇരിക്കൂര്‍ ജന.സെക്രട്ടറിയായുമുള്ള സംസ്ഥാന സമിതിയെ ദേശീയ നേതൃത്വം കഴിഞ്ഞ മാസം പിരിച്ചുവിട്ട് അഡ്‌ഹോക് കമ്മിറ്റിയെ നിയോഗിക്കുകയായിരുന്നു. ഇതില്‍ വഹാബും അംഗമായിരുന്നു. എന്നാല്‍, നേരത്തേയുള്ള മധ്യസ്ഥ തീരുമാനത്തിന് വിരുദ്ധമായാണ് ദേശീയ നേതൃത്വം സംസ്ഥാന സമിതിയെ പിരിച്ചുവിട്ടതെന്ന് കാണിച്ച് അബ്ദുല്‍ വഹാബ് പക്ഷം ഇതിനെ എതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന്, വഹാബിന്റെയും ഇരിക്കൂറിന്റെയും നേതൃത്വത്തിലുള്ള വിഭാഗങ്ങള്‍ സമാന്തര ജില്ലാ, സംസ്ഥാന കൗണ്‍സിലുകള്‍ വിളിച്ചുചേര്‍ത്തു. ഇതിനിടെ, വഹാബിനെയും സംഘത്തെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ദേശീയ നേതൃത്വം അറിയിക്കുകയും ചെയ്തിരുന്നു.

Latest