Connect with us

National

ജോഷിമഠില്‍ നാലിലൊന്ന് വീടുകള്‍ മാത്രമാണ് തകര്‍ന്നത്: മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി

തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ സംസ്ഥാനം തയാറായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ഭീതി പരത്തരുത്

Published

|

Last Updated

ജോഷിമഠ്‌| ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ നാലിലൊന്ന് വീടുകള്‍ മാത്രമാണ് തകര്‍ന്നതെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി. ദുരന്തം ബാധിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് അടിയന്തര ആശ്വാസത്തിനായി 1.5 ലക്ഷം രൂപ ഇന്ന് വൈകീട്ട് വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ സംസ്ഥാനം തയാറായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ഭീതി പരത്തരുതെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

സംസ്ഥാനത്ത് ഇടക്കിടെ പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ അതിനോട് നാം പോരാടുകയും മറികടക്കുകയും ചെയ്യാറുണ്ട്. ഈ പ്രശ്‌നവും മറികടക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.