Connect with us

Kerala

കാനത്തിനോട് ബഹുമാനം മാത്രം; തന്നോടുള്ള വിരോധമെന്തെന്ന് അറിയില്ല: ജോസ് കെ മാണി

മുന്‍പും തനിക്കെതിരേ കാനം വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്

Published

|

Last Updated

പാലാ  | സിപിഐ നേതാവ് കാനം രാജേന്ദ്രന് തന്നോടുള്ള വിരോധമെന്തെന്ന് അറിയില്ലെന്നും ഇക്കാര്യം അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ ജോസ് കെ മാണി. കാനത്തില്‍നിന്നും മുമ്പും വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നുവെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവെ ജോസ് കെ മാണി പറഞ്ഞു.

മുന്‍പും തനിക്കെതിരേ കാനം വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. താന്‍ ബഹുമാനിക്കുന്ന നേതാവാണ് കാനം. സിപിഐയുടെ റിപ്പോര്‍ട്ടില്‍ തനിക്ക് പരാതിയില്ല. എല്‍ഡിഎഫിനെയും കേരള കോണ്‍ഗ്രസിനെയും ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

തനിക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ പരാതിയില്ല. ആരെയും പരാതി അറിയിച്ചിട്ടുമില്ല. എല്‍ഡിഎഫിനെ ശക്തിപ്പെടുത്തേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും ജോസ് കെ മാണി വ്യക്തമാക്കി