Kerala
സര്‍വീസില്‍ നിന്നും വിരമിക്കാന്‍ ആറ് ദിവസം മാത്രം; കൈക്കൂലി വാങ്ങവെ സീനിയര്‍ ക്ലര്‍ക്ക് അറസ്റ്റില്‍
കെട്ടിടം ക്രമവത്കരിച്ച് നല്‍കുന്നതിന് തിരുവല്ലത്തെ സോണല്‍ ഓഫീസില്‍ വെച്ച് ഇന്ന് വൈകിട്ട് പരാതിക്കാരനില്‍ നിന്നും ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാള്‍ അറസ്റ്റിലായത്.
തിരുവനന്തപുരം | സര്‍വീസില്‍ നിന്നും വിരമിക്കാന്‍ ദിസങ്ങള്‍ മാത്രമിരിക്കെ കൈക്കൂലി കേസില്‍ നഗരസഭയുടെ സീനീയര്‍ ക്ലര്‍ക്ക് അറസ്റ്റില്‍. തിരുവനന്തപുരം നഗരസഭയുടെ തിരുവല്ലം സോണല്‍ ഓഫീസിലെ സീനിയര്‍ സെക്ഷന്‍ ക്ലര്‍ക്ക് അനില്‍കുമാറാണ് വിജിലന്‍സിന്റെ വലയിലായത്. കെട്ടിടം ക്രമവത്കരിച്ച് നല്‍കുന്നതിന് തിരുവല്ലത്തെ സോണല്‍ ഓഫീസില്‍ വെച്ച് ഇന്ന് വൈകിട്ട് പരാതിക്കാരനില്‍ നിന്നും ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാള്‍ അറസ്റ്റിലായത്.
അപേക്ഷയില്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ കാലതാമസം വന്നതിനെ തുടര്‍ന്ന് തിരുവല്ലം സോണല്‍ ഓഫീസില്‍ എത്തിയ അപേക്ഷകനോട് സീനിയര്‍ ക്ലര്‍ക്കായ അനില്‍കുമാര്‍ ഫയല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ 1000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. പരാതിക്കാരന്‍ ഈ വിവരം വിജിലന്‍സ് തെക്കന്‍ മേഖല ഓഫീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്നാണ് വിജിലന്‍സ് ഒരുക്കിയ വലയില്‍ ഉദ്യോഗസ്ഥന്‍ കുരുങ്ങിയത്. ജോലിയില്‍ നിന്ന് വിരമിക്കാന്‍ ആറ് ദിവസം ബാക്കിയുള്ളപ്പോഴാണ് വിജിലന്‍സിന്റെ അറസ്റ്റ്.