National
ത്രിപുരയെ സംരക്ഷിക്കാന്‍ ഇരട്ട എന്‍ജിനുള്ള ബിജെപി സര്‍ക്കാരിന് മാത്രമേ കഴിയൂ: അമിത് ഷാ
ത്രിപുരയില്‍ ഇടതു-കോണ്‍ഗ്രസ് സഖ്യം അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പ്രധാന മത്സരാര്‍ത്ഥിയായി ഗോത്രവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള സിപിഐ(എം) നേതാക്കളില്‍ ഒരാളാണ് ജിതേന്ദ്ര ചൗധരി.
ചന്ദിപൂര്‍| ഞങ്ങളുടെ പാര്‍ട്ടിക്കാരെ കൊന്നൊടുക്കിയ സിപിഎമ്മുമായി സഖ്യമുണ്ടാക്കിയതില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ലജ്ജിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോണ്‍ഗ്രസുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് സി പി എം തെളിയിക്കാന്‍ പോവുകയാണെന്നും ബിജെപിയെ ഒറ്റയ്ക്ക് നേരിടാന്‍ അവര്‍ക്ക് കഴിയില്ലെന്നും ഞങ്ങളുടെ നിരവധി അംഗങ്ങളെ കൊന്ന സിപിഎമ്മിനൊപ്പം അവര്‍ ടിപ്ര മോദയെയും അണിനിരത്തുന്നെന്നും അമിത് ഷാ പറഞ്ഞു.
ത്രിപുരയില്‍ ദീര്‍ഘകാലം ആദിവാസികളെ വഞ്ചിച്ച ഇടതുപക്ഷം ഇപ്പോള്‍ ഒരു ആദിവാസി നേതാവിനെ മുഖ്യമന്ത്രി മുഖമായി ഉയര്‍ത്തിക്കാണിക്കുകയാണെന്നും ഷാ പറഞ്ഞു. ഈ ട്രിപ്പിള്‍ പ്രശ്‌നത്തില്‍ നിന്നും രക്ഷപ്പെടണമെങ്കില്‍, ഇരട്ട എഞ്ചിനുള്ള ബിജെപി സര്‍ക്കാരിന് വോട്ട് ചെയ്യണമെന്നും ഷാ കൂട്ടിചേര്‍ത്തു.
ത്രിപുരയില്‍ ഇടതു-കോണ്‍ഗ്രസ് സഖ്യം അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പ്രധാന മത്സരാര്‍ത്ഥിയായി ഗോത്രവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള സിപിഎം നേതാക്കളില്‍ ഒരാളാണ് ജിതേന്ദ്ര ചൗധരി.
ഫെബ്രുവരി 16-ന് നടക്കുന്ന 60 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സിപിഐ എമ്മും കോണ്‍ഗ്രസും സംയുക്തമായാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസും ഇടതുപക്ഷവും ഒരുമിച്ച് വരുന്നത് തെരഞ്ഞെടുപ്പില്‍ ബിജെപിയോട് പരാജയം സമ്മതിച്ചു എന്നതിന്റെ സൂചനയാണെന്നും ഷാ പറഞ്ഞു.
2025-ഓടെ ത്രിപുരയില്‍ പാവപ്പെട്ടവര്‍ക്കെല്ലാവര്‍ക്കും വീട് നല്‍കുമെന്നും കേന്ദ്രമന്ത്രി വാഗ്ദാനം ചെയ്തു.