oommenchandi
ഉമ്മന്‍ചാണ്ടിക്ക് ശാസ്ത്രീയ ചികിത്സ കിട്ടുന്നില്ലെന്ന പരാതിയുമായി സഹോദരന്‍ വീണ്ടും
ചികിത്സാ പുരോഗതി മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തണമെന്ന് ആവശ്യം

തിരുവനന്തപുരം | മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ ചികിത്സാ പുരോഗതി സര്‍ക്കാര്‍ രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തണമെന്ന ആവശ്യവുമായി സഹോദരന്‍ അലക്‌സ് വി ചാണ്ടി സര്‍ക്കാരിനെ സമീപിച്ചു.
അടുത്ത ബന്ധുക്കളുടെ നിലപാടുകള്‍ കാരണം ഉമ്മന്‍ചാണ്ടിക്ക് ശാസ്ത്രീയവും പര്യാപ്തവുമായ ചികിത്സ കിട്ടുന്നില്ലെന്ന പരാതിയുമായാണ് അദ്ദേഹം വീണ്ടും ആരോഗ്യമന്ത്രിക്കു കത്തയച്ചിരിക്കുന്നത്.
ഉമ്മന്‍ ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിക്കുന്നുവെന്നാരോപിച്ച് സഹോദരന്‍ അലക്‌സ് വി ചാണ്ടി നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ച് ആരോഗ്യമന്ത്രി ഇടപെടുകയും മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുകയും ചെയ്തത്.
നിലവില്‍ ഉമ്മന്‍ചാണ്ടി ചികിത്സയിലുള്ള ബംഗളുരു എച്ച് സി ജി ആശുപത്രിയുമായി സര്‍ക്കാര്‍ മെഡിക്കല്‍ ബോര്‍ഡ് ബന്ധപ്പെടണമെന്നും ഓരോ ദിവസത്തെയും ചികിത്സാ പുരോഗതി മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും അറിയിക്കുന്ന രീതിയിലുള്ള സംവിധാനം ഉണ്ടാക്കണമെന്നുമാണ് അലക്‌സ് വി ചാണ്ടി കത്തില്‍ ആവശ്യപ്പെട്ടത്.