Kerala
ഉമ്മന്‍ചാണ്ടിയെ വിദഗ്ധ ചികിത്സക്കായി ബെംഗളുവരുവിലേക്ക് കൊണ്ടുപോകും
എയര്‍ ആംബുലന്‍സില്‍ ആകും ഉമ്മന്‍ചാണ്ടിയെ കൊണ്ടുപോകുക.

തിരുവനന്തപുരം | ന്യൂമോണിയ ബാധിതനായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിദഗ്ധ ചികിത്സക്കായി ഉടന്‍ ബെംഗളൂരുവിലേക്ക് കൊണ്ടുപോകും. ന്യുമോണിയ ബാധ നിയന്ത്രണ വിധേയമായ സാഹചര്യത്തിലാണിത്. അണുബാധ നിയന്ത്രണ വിധേയമായതിനാല്‍ കാന്‍സറിനുള്ള തുടര്‍ ചികിത്സക്കായാണ് ആശുപത്രി മാറുന്നത്. എയര്‍ ആംബുലന്‍സില്‍ ആകും ഉമ്മന്‍ചാണ്ടിയെ കൊണ്ടുപോകുക.
ചികില്‍സയിലുള്ള ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ആരോഗ്യമന്ത്രി വീണ ജോര്‍ജ് സന്ദര്‍ശിച്ചിരുന്നു.മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് ചികില്‍സ തുടരുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു
---- facebook comment plugin here -----