National
ഊട്ടി ഫ്ലവര്‍ ഷോ 19ന്; മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഉദ്ഘാടനം ചെയ്യും
കഴിഞ്ഞ തവണ പൂക്കാഴ്ചകൾ കാണാനെത്തിയത് 7.5 ലക്ഷം പേർ

ഊട്ടി | ഈ മാസം 19നു ഊട്ടിയിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ നടക്കുന്ന ഫ്ലവര്‍ ഷോ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഉദ്ഘാടനം ചെയ്യും. ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, റോസ് ഗാര്‍ഡന്‍, ബോട്ട് ഹൗസ്, ദൊഡപെട്ട മലശിഖരം, മൈസൂര്‍ ഗാര്‍ഡന്‍, കുന്നൂരിലെ സിംസ് പാര്‍ക്ക്, ഡോള്‍ഫിന്‍ നോസ്, കോത്തഗിരിയിലെ നെഹ്‌റു പാര്‍ക്ക് എന്നിവിടങ്ങളിലാണ് പൂക്കൾകൊണ്ടുള്ള വിസ്മയം വിരിയുന്നത്.
ഇവ സന്ദര്‍ശിക്കാനായി വര്‍ഷം തോറും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലക്ഷകണക്കിനു സന്ദര്‍ശകര്‍ എത്തിച്ചേരാറുണ്ട്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍, മേയ് മാസങ്ങളിലാണ് ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ ഫ്ലവർ ഷോ നടന്നത്. 7.5 ലക്ഷം പേരാണ് കഴിഞ്ഞ തവണയെത്തിയത്.
---- facebook comment plugin here -----