Connect with us

Editors Pick

ചരിത്രത്തിലേക്ക്‌ തുറന്ന വാതിലുകൾ

ലണ്ടനിലെ 'നമ്പർ 10' മുതൽ വത്തിക്കാൻ സിറ്റിയിലെ സെൻ്റ് പീറ്റേഴ്‌സ് ബസിലിക്ക വരെ ലോകമെമ്പാടും പേരെടുത്ത ചില ചരിത്ര വാതിലുകൾ നമുക്ക്‌ പരിചയപ്പെടാം.

Published

|

Last Updated

രു കെട്ടിടത്തിൻ്റെ അല്ലെങ്കിൽ വീടിൻ്റെ ഭംഗി കൂട്ടുന്നതാണ്‌ അതിൻ്റെ വാതിലുകൾ. നല്ല ചിത്രപ്പണികളുള്ള വാതിലുകൾ ആരായാലും നോക്കിനിന്നുപോകും.അതിന്‌ ചില ചരിത്രപ്രാധാന്യം കൂടി ഉണ്ടെങ്കിലോ? ലോക ചരിത്രത്തിൽ പ്രാധാന്യമുള്ള ചില വാതിലുകളുണ്ട്‌. ലണ്ടനിലെ ‘നമ്പർ 10’ മുതൽ വത്തിക്കാൻ സിറ്റിയിലെ സെൻ്റ് പീറ്റേഴ്‌സ് ബസിലിക്ക വരെ ലോകമെമ്പാടും പേരെടുത്ത ചില ചരിത്ര വാതിലുകൾ നമുക്ക്‌ പരിചയപ്പെടാം.

ലണ്ടനിലെ ചരിത്രപ്രസിദ്ധമായ ‘നമ്പർ 10

ലണ്ടനിലെ ചരിത്രപ്രസിദ്ധമായ ‘നമ്പർ 10 പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയാണ്. ഇവിടുത്തെ വാതിൽ ആരെയും ആകർഷിക്കും. സിംഹത്തിൻ്റെ തലയുള്ള ജോർജിയൻ ശൈലിയിലുള്ള കറുത്ത വാതിലാണിത്‌. സിംഹത്തിൻ്റെ തലയിൽനിന്നും നൽകിയിരിക്കുന്ന ഇരുമ്പുകൊണ്ട്‌ വാതിലിൽ മുട്ടാം. സിമ്പിൾ എന്നാൽ പവർഫുള്ളായ ഈ വാതിൽ പിന്നീട്‌ പലരും അനുകരിച്ചിട്ടുണ്ട്‌.

 

ചിക്കാഗോയിലെ പാമർ ഹൗസ്

ചിക്കാഗോയിലെ പാമർ ഹൗസ് വെങ്കല മയിൽ വാതിലുകൾ മറ്റൊരു ചരിത്ര സ്‌മാരകമാണ്‌. വെങ്കലത്തിൽ നിർമിച്ച വാതിലിലെ മയിലുകളാണ്‌ പ്രധാന ആകർഷണം. 1871 ലെ ഗ്രേറ്റ് ഷിക്കാഗോ തീപിടുത്തത്തിൽ വാതിലിനും കേടുപാടുണ്ടായി. എന്നാൽ അറ്റകുറ്റപണി കഴിഞ്ഞ്‌ 1873ൽ വീണ്ടും ഈ വെങ്കലവാതിൽ തിളക്കംവെച്ചു.

 

ഹോളി ഡോർ/പോർട്ടാ സാൻക്റ്റ

സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ഹോളി ഡോർ അല്ലെങ്കിൽ ‘പോർട്ടാ സാൻക്റ്റ’ 25 വർഷത്തിലൊരിക്കൽ മാത്രമേ തുറക്കൂ. അതാണ്‌ ഇതിൻ്റെ പ്രത്യേകതയും.

 

യുനോ തോഷോഗു ദേവാലയത്തിൻ്റെ വാതിൽ

1651ൽ നിർമിച്ച ജപ്പാനിലെ ടോക്കിയോയിലെ യുനോ തോഷോഗു ദേവാലയത്തിൻ്റെ വാതിലാണ്‌ മറ്റൊരു ചരിത്ര നിർമിതി. ഷിൻ്റോ ശൈലി വാസ്‌തുവിദ്യപ്രകാരം നിർമിച്ച ആരാധനാലയത്തിൻ്റെ വാതിലും കാണാൻ ഭംഗിയാണ്‌.

 

കൊളംബസ് വാതിലുകള്‍

വാഷിംഗ്ടൺ ഡിസിയിലെ യുഎസ് ക്യാപിറ്റോൾ ബിൽഡിംഗിൻ്റെ റോട്ടണ്ടയിൽ ഗംഭീരമായി നിൽക്കുന്ന കൊളംബസ് വാതിലുകലുകളാണ്‌ മറ്റൊന്ന്‌. പേരുപോലെതന്നെ, ക്രിസ്റ്റഫർ കൊളംബസിൻ്റെ ജീവിതം വിവരിക്കുന്നതാണ്‌ വാതിൽ. അദ്ദേഹത്തിൻ്റെ ജീവിതം ഈ വാതിലിൽ കൊത്തിവച്ചിട്ടുണ്ട്‌.

 

സെൻ്റ് എഡ്വേർഡ് പള്ളിയുടെ വാതിൽ

ഇംഗ്ലണ്ടിലെ ഗ്ലൗസെസ്റ്റർഷെയറിലെ സെൻ്റ് എഡ്വേർഡ് പള്ളിയുടെ വാതിൽ പിന്നീട്‌ പല മിസ്റ്ററി സിനിമകളിലും വന്നു.

 

മൊറോക്കോ രാജാവിൻ്റെ കൊട്ടാരവാതിൽ

മൊറോക്കോയിലെ ഫെസിലുള്ള മൊറോക്കോ രാജാവിൻ്റെ കൊട്ടാരവാതിൽ നിർമാണത്തിലെ അത്‌ഭുതമാണ്‌. നക്ഷത്ര-പാറ്റേണുള്ള പിച്ചളയിലാണ്‌ ഇത്‌ നിർമിച്ചിരിക്കുന്നത്‌.

---- facebook comment plugin here -----

Latest