Kerala
ഓപറേഷന്‍ ഡി-ഹണ്ട്; എം ഡി എം എയും കഞ്ചാവും പിടിച്ചു, 612 പേര്‍ അറസ്റ്റില്‍
352.421 ഗ്രാം എം ഡി എം എ, 12.237 കിലോഗ്രാം കഞ്ചാവ്, 506 കഞ്ചാവ് ബീഡികള്‍ എന്നിവ പിടിച്ചെടുത്തു.

തിരുവനന്തപുരം | കേരള പോലീസ് ഓപറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി ഇന്നലെ സംസ്ഥാനവ്യാപകമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്നുകള്‍ പിടിച്ചെടുക്കുകയും വില്‍പനയില്‍ ഏര്‍പ്പെട്ടവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
വില്‍പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 8,159 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. 612 പേര്‍ അറസ്റ്റിലായി.
വിവിധ തരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 605 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 352.421 ഗ്രാം എം ഡി എം എ, 12.237 കിലോഗ്രാം കഞ്ചാവ്, 506 കഞ്ചാവ് ബീഡികള്‍ എന്നിവ പിടിച്ചെടുത്തു.
---- facebook comment plugin here -----