Kerala
ഓപ്പറേഷന്‍ ഡി ഹണ്ട്; കഞ്ചാവുമായി യുവാവ് പിടിയില്‍
ഓപ്പറേഷന്‍ ഡി ഹണ്ട് എന്ന് പേരിട്ടു ജില്ലയില്‍ പോലീസ് നടത്തുന്ന റെയ്ഡില്‍ കഴിഞ്ഞ ദിവസം ഒമ്പതുപേരെ കഞ്ചാവ് ഉപയോഗിച്ചതിനു കസ്റ്റഡിയിലെടുത്തു.

ചിറ്റാര്‍ | കഞ്ചാവുമായി യുവാവിനെ പിടികൂടി. ചിറ്റാര്‍ ലക്ഷംവീട് ചക്കാലക്കുഴിയില്‍ വീട്ടില്‍ ഷൈജു(41) ആണ് ചിറ്റാര്‍ പോലീസിന്റെ പിടിയിലായത്.
വില്‍പ്പനക്കായി കഞ്ചാവ് കൈവശം വച്ചതിന് ചിറ്റാര്‍ പോലീസ് കേസെടുത്തു. ഓപ്പറേഷന്‍ ഡി ഹണ്ട് എന്ന് പേരിട്ടു ജില്ലയില്‍ പോലീസ് നടത്തുന്ന റെയ്ഡില്‍ കഴിഞ്ഞ ദിവസം ഒമ്പതുപേരെ കഞ്ചാവ് ഉപയോഗിച്ചതിനു കസ്റ്റഡിയിലെടുത്തു.
---- facebook comment plugin here -----