Connect with us

National

ഓപ്പറേഷന്‍ ഗംഗ: യുക്രൈനില്‍ നിന്ന് 24 മണിക്കൂറിനിടെ 1,377 പേരെ ഇന്ത്യയിലെത്തിച്ചു

പോളണ്ടില്‍നിന്നുള്ള ആദ്യ വിമാനം ഉള്‍പ്പെടെ ആറ് വിമാനങ്ങള്‍ ഇന്ത്യയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍

Published

|

Last Updated

ന്യൂഡല്‍ഹി | കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ യുക്രൈനില്‍ നിന്ന് 1,377 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യമന്ത്രാലയം.പോളണ്ടില്‍നിന്നുള്ള ആദ്യ വിമാനം ഉള്‍പ്പെടെ ആറ് വിമാനങ്ങള്‍ ഇന്ത്യയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ പറഞ്ഞു.

രക്ഷാദൗത്യമായ ഓപ്പറേഷന്‍ ഗംഗയുടെ കീഴില്‍, അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ 26 വിമാനങ്ങളാണ് ഇന്ത്യക്കാരുമായി സര്‍വീസ് നടത്തുക. യുക്രെയ്ന്‍ വ്യോമാതിര്‍ത്തി അടച്ചതോടെ റൊമാനിയ, ഹംഗറി, പോളണ്ട്, സ്ലോവാക് റിപ്പബ്ലിക് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലൂടെയാണ് രക്ഷാദൗത്യം പുരോഗമിക്കുന്നത്.
അതേ സമയം യുക്രൈനില്‍ നിന്നുള്ള രക്ഷാദൗത്യത്തിന് വ്യോമസേനയുടെ സി 17 വിമാനം ഇന്ന് ഇന്ത്യയില്‍ നിന്ന് പുറപ്പെട്ടിട്ടുണ്ട്. പുലര്‍ച്ചെ നാല് മണിക്ക് വിമാനം റൊമേനിയയിലേക്ക് യാത്ര തിരിച്ചിരിക്കുന്നത്.

 

---- facebook comment plugin here -----

Latest