Connect with us

Operation Ganga

ഓപറേഷന്‍ ഗംഗ: 798 ഇന്ത്യക്കാരുമായി നാല് വ്യോമസേനാ വിമാനങ്ങള്‍ ഡല്‍ഹിയിലെത്തി

റൊമേനിയന്‍ തലസ്ഥാനമായ ബുച്ചാറെസ്റ്റ്, ഹംഗറി തലസ്ഥാനമായ ബുഡാപെസ്റ്റ്, പോളണ്ടിലെ ഴ്‌സെസ്സോവ് എന്നിവിടങ്ങളില്‍ നിന്നാണ് വ്യോമസേനയുടെ സി-17 വിമാനങ്ങള്‍ ഇന്ന് പുലര്‍ച്ചെ ഡല്‍ഹിയിലെത്തിയത്.

Published

|

Last Updated

ന്യൂഡല്‍ഹി | ഓപറേഷന്‍ ഗംഗയുടെ ഭാഗമായി യുക്രൈനില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള 798 ഇന്ത്യക്കാരെയുമായി നാല് വ്യോമസേനാ വിമാനങ്ങള്‍ ഡല്‍ഹിയിലെത്തി. റൊമേനിയന്‍ തലസ്ഥാനമായ ബുച്ചാറെസ്റ്റ്, ഹംഗറി തലസ്ഥാനമായ ബുഡാപെസ്റ്റ്, പോളണ്ടിലെ ഴ്‌സെസ്സോവ് എന്നിവിടങ്ങളില്‍ നിന്നാണ് വ്യോമസേനയുടെ സി-17 വിമാനങ്ങള്‍ ഇന്ന് പുലര്‍ച്ചെ ഡല്‍ഹിയിലെത്തിയത്. ഡല്‍ഹിക്കടുത്തുള്ള ഹിന്ദാന്‍ വ്യോമതാവളത്തിലാണ് ഈ വിമാനങ്ങള്‍ ഇറങ്ങിയത്.

Latest