തെലങ്കാനയിലെ ഓപ്പറേഷന്‍ താമരയില്‍ ബി.ജെ.പി നേതാക്കളുടെ പങ്ക് തെളിയിക്കുന്ന രേഖകള്‍ പ്രത്യേക അന്വേഷണ സംഘം തെലങ്കാന ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
ടി.ആര്‍.എസ് എം.എല്‍.എമാരെ കൂറുമാറ്റി ബി.ജെ.പിയില്‍ എത്തിക്കാന്‍ തെലങ്കാനയില്‍ നടത്തിയ നീക്കത്തിന്റെ തെളിവുകളാണ് തെലുങ്കാന പോലീസ് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചത്. നിര്‍ണായക കൂടിക്കാഴ്ച കേരളത്തിന്റെ ചുമതലയുള്ള ബി ജെ പി സംഘടനാ സെക്രട്ടറി ബി. എല്‍ സന്തോഷിന്റെ ഡല്‍ഹിയിലെ താമസസ്ഥലത്ത് വച്ചാണ് നടന്നത്.
തുഷാര്‍ വെള്ളാപ്പളിയുടെ ഇടപെടല്‍ റിപ്പോര്‍ട്ടില്‍ ഊന്നി പറയുന്നുണ്ട്. തുടര്‍ച്ചയായി ഒന്നരവര്‍ഷം നീണ്ടുനിന്ന ഓപ്പറേഷന്‍ താമരയുടെ രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
വീഡിയോ കാണാം
---- facebook comment plugin here -----